You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍

Text Size  

Story Dated: Monday, August 12, 2013 05:38 hrs UTC

ഷാജി എഡ്വേര്‍ഡ്‌

സ്റ്റാറ്റന്‍ഐലന്റ്‌: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നടത്തിവരുന്ന വേളങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷവും സെപ്‌റ്റംബര്‍ 7നു 281 ബ്രാഡ്‌ലി അവനൂവിലുള്ള സെന്റ്‌ റീതാസ്‌പള്ളിയില്‍ വച്ച്‌നടത്തുന്നു. കേരളാ കാത്തലിക്‌ അസോസിയേഷന്റെയും സെന്റ്‌റീതാസ്‌ ഇടവകയുടേയും ആഭിമുഖ്യത്തിലാണ്‌ തിരുനാളാഘോഷങ്ങള്‍ നടത്തുന്നത്‌.വാഷിങ്ങ്‌ടണ്‍ ഡിസിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ്‌ ഇമാകുലേറ്റ്‌ കണ്‍സെപ്‌ഷനിലാണ്‌ നോര്‍ത്ത്‌ അമേരിക്കയിലെ വേളങ്കണ്ണി മാതാവിന്റെ ആദ്യപ്രതിഷ്‌ഠ അമേരിക്കയിലെ രണ്ടാമത്തേതും ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ആദ്യത്തേതുമായ വേളാങ്കണ്ണിമാതാവിന്റെ സ്റ്റാറ്റന്‍ ഐലന്റിലെ സെന്റ്‌റീത്താസ്‌ പള്ളിലേത്‌. കാത്തലിക്‌ അസോസിയേഷന്റെ മുന്‍കാലാപ്രസിഡന്റും സ്റ്റാറ്റന്‍ഐലന്റ്‌ നിവാസിയുമായജോസഫ്‌ ജേക്കബ്‌ ആണു മാതാവിന്റെ തിരുസ്വരൂപം പള്ളിയ്‌ക്ക്‌ സംഭാവനചെയ്‌തത്‌. കേരള കാത്തലിക്‌ അസോസിയേഷന്റെ വിനീതമായ അഭ്യര്‍ത്ഥനമാനിച്ച്‌ ബഹുമാനപ്പെട്ട ജോസഫ്‌ ഇരുപ്പക്കാട്ടച്ചന്‍ നല്‌കിയ ആധ്യാത്മിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ 2008ല്‍ ആഗസ്റ്റ്‌ സെപ്‌റ്റംബര്‌ മാസങ്ങളില്‍ മാതാവിന്റെ നൊവേനയും തിരുനാളാഘോഷങ്ങളും ആരംഭിച്ചു.
ആദ്യത്തെ നോവേന പ്രാര്‍ഥനയില്‍ റാഞ്ചി ആര്‍ച്ച്‌ബിഷപ്പ്‌ അത്യുന്നത കര്‍ദിനാള്‍ ടെലസ്‌പോടോലോയുടെ മഹനീയ സാനിധ്യം ഉണ്ടായിരുന്നു. ഈവര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ സെപ്‌റ്റംബര്‍ 7-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മണിയോടെ ജപമാല, നൊവേന പ്രാര്‍ഥന എന്നിവയോടെ ആ രംഭിക്കും. തുടര്‍ന്നുള്ള സമൂഹബലിയില്‍ സ്റ്റാറ്റന്‍ഐലന്റിലെ സെന്റ്‌റീതാസ്‌പള്ളിയുടെ വികാരി റിച്ചാര്‍ഡ്‌ വേരസ്‌ മുഖ്യകാര്‍മികത്വംവഹിക്കും. സമൂഹബലിക്ക്‌ശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദഷിണവും നടത്തും. വിശ്വാസികള്‍ക്കു വേണ്ടി ബഹുമാനപ്പെട്ട വൈദികര്‍ കൈവെയ്‌പ്പു പ്രാര്‍ഥന യും നടത്തുന്നതാണ്‌. മരിയഭക്തര്‍ക്ക്‌ വെഞ്ചരിച്ച എണ്ണയും ജപമാലയും നല്‌കുന്നു. തിരുകര്‍മങ്ങള്‍ക്ക്‌ ശേഷം സ്‌നേഹവിരുന്നും ഉണ്ടാകും. തിരുനാളിനുമുന്നോടിയായി ഓഗസ്റ്റ്‌ 30 മുതല്‍ 8ദിവസത്തേക്ക്‌ വൈ കുന്നേരം (30th 7:30 pm 31st 5:0pm,Sept:1,2,3,4,5,6- 7:30 pm and Sept:7 feast day 9:30 Am) സെന്റ്‌ റീത്താസ്‌ പള്ളിയില്‍ വച്ച്‌ജപമാലയും പരിശുദ്ധകുര്‍ബാനയുടെ പരസ്യആരാധനയും നൊവേന പ്രാര്‍ഥ നയും നടത്തുന്നു. നൊവേനയിലും തിരുനാള്‍ ആഘോഷങ്ങളിലുംപങ്കുകൊണ്ട്‌ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹാശിസ്സുകള്‍ പ്രാപിക്കുവാന്‍ വിശ്വാസികുകള്‍ ഏവരേയും തിരുനാള്‍ ഭാരവാഹികള്‍ സാദരംക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.