You are Here : Home / USA News

ചിക്കാഗോയില്‍ ജോ ഏബ്രഹാമിന്റെ പ്രഭാഷണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 13, 2013 11:34 hrs UTC

ചിക്കാഗോ: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോറിയസ്‌ ലിവിങ്ങ്‌ മിനിസ്‌ട്രീസിന്റെ സ്ഥാപകനും പ്രമുഖ പ്രഭാഷകനുമായ ജോ ഏബ്രഹാം ഓഗസ്റ്റ്‌ 24-ന്‌ ശനിയാഴ്‌ച ചിക്കാഗോയില്‍ പ്രഭാഷണം നടത്തും. രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന സമ്മേളനം പ്രോസ്‌പെക്‌ട്‌ ഹൈറ്റ്‌സിലുളള കംഫേര്‍ട്ട്‌ ഇന്നിലാണ്‌ (600 N Milwaukee Ave, Prospect Hits, IL) നടക്കുന്നത്‌. അമേരിക്കയിലെ അറിയപ്പെടുന്ന നേതൃത്വ പരിശീലകരായ ജോണ്‍ മാക്‌സ്‌വെല്‍ ടീമിന്റെ അംഗീകൃത പരിശീലകന്‍ കൂടിയാണ്‌ ജോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പ്രഭാഷണ പരമ്പരകള്‍ നടത്തുന്ന ജോ ഏബ്രഹാമിന്റെ ചിക്കാഗോയിലെ പ്രഥമ പരിപാടിയാണിത്‌. ഇന്‍സ്‌പെയര്‍ കോച്ചിംഗ്‌ ആന്‍ഡ്‌ റിസോഴ്‌സ്‌ എന്ന സ്ഥാപനത്തിനു ഇദ്ദേഹം നേതൃത്വം നല്‍കുന്നു.ക്രിസ്‌തീയ മൂല്യാധിഷ്‌ഠിത നേതൃത്വംവഴി ആത്മനിര്‍ഭരമായ ജീവിതം എങ്ങനെ നയിക്കാം എന്നതാണ്‌ പ്രഭാഷണ ചിന്താവിഷയം. പ്രവേശനം സൗജന്യമായിരിക്കും. രോഗികള്‍ക്കുവേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. അലക്‌സ്‌ കോശി (847 877 7208), ഫിലിപ്പ്‌ മാത്യു (224 637 0068).
കുര്യന്‍ ഫിലിപ്പ്‌ (847 912 5578) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.