ടൊറന്റോ: ടൊറന്റോ പ്രവിശ്യയിലെ ന്യൂബ്രൗണ്സ്വിക്കിനടുത്ത് കാമ്പന്ടണില് കട്ടിലില്‍ കിടുന്നുറങ്ങിയിരുന്ന നാലും ആറും വയസുള്ള സഹോദരങ്ങള്‍ നൂറ് പൗണ്ട് തൂക്കമുള്ള പെരുമ്പാമ്പിന്റെ പിടിയിലമര്‍ന്ന് മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ സ്ലീപ്ഓവറിനെത്തിയതായിരുന്നു കുട്ടികള്‍. സുഹൃത്തിന്റെ പിതാവിന്റെ ഉടമസ്ഥതയില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എക്സോട്ടിക് പെറ്റ് സ്റ്റോറില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നതാണ് ആഫ്രിക്കന്‍ റോക്ക് ഇനത്തില്‍പ്പെട്ട പെരുമ്പാമ്പ്. ഗ്ലാസ് കൂടിനുള്ളില്‍ നിന്ന് രക്ഷപ്പെട്ട പെരുമ്പാമ്പ് അപ്പാര്‍ട്ട്മെന്റ് സീലിംഗിലൂടെ വെന്റിലേഷനിലെത്തുകയും കുട്ടികള്‍ കിടുന്നുറങ്ങിയിരുന്ന ലിവിംഗ് റൂമിന്റെ മുകളിലെത്തിയപ്പോള്‍, പൈപ്പ് ഒടിഞ്ഞ് കട്ടിലിലേക്ക് വീഴുകയുമായിരുന്നു. കുട്ടികളുടെ സുഹൃത്ത് അടുത്ത മുറിയിലായിരുന്നു ഉറങ്ങിയത്. പോലീസ് എത്തിയതിനുശേഷം ഒരു വെറ്റിറിനേറിയനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ കൊന്നത്.
Comments