ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) ഡാലസ് പ്രൊവിന്‍സിന്റെയും, ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സിന്റെയും സംയുക്ത ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 7-ന് രാവിലെ 10:30 ന് ഗാര്‍ലന്‍ഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ അരങ്ങേറും. സ്നേഹ സഹോദരത്വത്തിന്റെയും സമഭാവനയുടെയും സമ്പദ് സമൃദ്ധിയുടെയും പ്രതീകമായി വീണ്ടും വന്നണഞ്ഞ പൊന്നോണത്തെ കലാസാംസ്കാരിക പരിപാടികള്‍ കൊണ്ടും, സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ടും, കേരളത്തനിമയില്‍ വാഴയിലയില്‍ വിളമ്പുന്ന സദ്യകൊണ്ടും സമ്പന്നമാക്കുവാന്‍ വിപുലമായ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായി, ഇരു പ്രൊവിന്‍സുകളിലെയും ഭാരവാഹികള്‍ ഇര്‍വ്വിംഗിലുള്ള പസന്ത് റെസ്റ്റൊറന്റില്‍ കൂടിയ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡാലസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ഫിലിപ്പ് സാമുവല്‍, സെക്രട്ടറി ഡോ. വികാസ് നെടുമ്പള്ളില്‍, ട്രഷറര്‍ സജി നായര്‍ എന്നിവര്‍ ഡാലസ് പ്രൊവിന്‍സിനു വേണ്ടിയും ചെയര്‍മാന്‍ സുജന്‍ കാക്കനാട്ട്, പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി സുജിത് തങ്കപ്പന്‍, വൈസ് പ്രസിഡന്റ് ഏലിയാസ് നെടുവേലില്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സിനു വേണ്ടിയും യോഗത്തില്‍ പങ്കെടുത്തു. അമേരിക്ക റീജിയണെ പ്രതിനിധീകരിച്ച് ഓര്‍ഗനൈസിങ് വൈസ് പ്രസിഡന്റ് പി.സി മാത്യുവും പങ്കെടുത്തു. വര്‍ണ്ണാഭമായ പരിപാടികള്‍ക്കുമപ്പുറം ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും, വാഗ്മിയും, പ്രസിദ്ധ സാഹിത്യകാരനുമായ പ്രൊഫ. വി. മധുസൂദനന്‍ നായരെ മുഖ്യാതിഥിയായി ക്ഷണിക്കുവാന്‍ യോഗം തീരുമാനിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രമോദ് നായര്‍, റീജിയണ്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ്, സെക്രട്ടറി ഫ്രാന്‍സിസ് ജോസഫ്, തോമസ് ഏബ്രഹാം, ഫിലിപ്പ് തോമസ്, ഫിലിപ്പോസ് തോമസ്, ജൂഡ് കട്ടപ്പുറം, രശ്മി വികാസ്, രമ്യ ഉണ്ണിത്താന്‍, അനില്‍ മാത്യു, ക്രിസ്റ്റീന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുവാനും തീരുമാനിച്ചു. കലാപരിപാടികള്‍ മുന്‍കൂര്‍ പേരു റജിസ്റ്റര്‍ ചെയ്യുന്നതിനായും, സ്പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവരും താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക വര്‍ഗീസ് മാത്യു: 972-869-9662; വികാസ് നെടുമ്പള്ളില്‍ : 469-387-5771; ഷാജി രാമപുരം: 972-261- 4221; സുജിത്ത് തങ്കപ്പന്‍ : 972-369-3052; സജി നായര്‍ : 405-613-1827
Comments