ന്യൂയോര്‍ക്ക് : സൗഹൃദമില്ലാത്ത ലോക നഗരങ്ങളുടെ ലിസ്റ്റില്‍ ന്യൂജഴ്‌സിയിലെ ന്യൂവാര്‍ക്ക് ഒന്നാമത്. കോണ്‍ഡി നാസ്റ്റ് ട്രാവലര്‍ എന്ന ട്രാവല്‍ മാഗസിന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇസ്ലാമാബാദ് ആണ് രണ്ടാമത്. കാലിഫോര്‍ണിയയിലെ ഓക്ലാന്റ്, അംഗോളയിലെ Luanda, കുവൈറ്റ് സിറ്റി എന്നിവയാണ് തൊട്ടുപുറകില്‍. സൗഹൃദ പ്രകടിപ്പിക്കുന്ന നഗരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത് ബ്രിസ്‌റ്റോളിലെ ഫ്‌ളോറിനോപോളിസ് (Florianopolis)ആണ്. ടാസ്മായിലെ ഹോബര്‍ട്ട്, ബൂട്ടാനിലെ Thimpu എന്നിവയാണ് ലിസ്റ്റില്‍ രണ്ടാമതും മൂന്നാമതും. ന്യൂജഴ്‌സിയിലെ ന്യൂവാര്‍ക്കിന് ചുറ്റുവട്ടത്തുമുളള വെസ്റ്റ് ഓറഞ്ച്, ലിവിംഗ്‌സ്റ്റണ്‍, ഈസ്റ്റ് ഹാനോവര്‍, യൂണിയന്‍, എസിസബത്ത്, കാര്‍ട്ടററ്റ്, ബെല്‍വില്‍ എന്നിടങ്ങളൊക്കെ മലയാളി കുടുംബങ്ങള്‍ ഏറെയുളള ടൗണ്‍ഷിപ്പുകളാണ്. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ, ജെറ്റ് എയര്‍വേയ്‌സ് നിത്യേന വന്നുപോകുന്നുമുണ്ട്.
Comments