You are Here : Home / USA News

ജനഹൃദയങ്ങളിലേയ്ക്ക് ജെ.എഫ്.എ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 13, 2013 02:48 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റിലെ ഹിക്‌സ്‌വില്ലില്‍ ഓഗസ്റ്റ് 11-ന് ഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ പരേഡ് ജനശ്രദ്ധ പിടിച്ചുപറ്റി. ജെ.എഫ്.എ എന്ന പ്രസ്ഥാനം അമേരിക്കയില്‍ അംഗീകരിക്കപ്പെട്ട ഒന്നാണെന്ന് തെളിയിക്കുന്നതിന് പരേഡിലൂടെ സംഘാടകര്‍ക്ക് കഴിഞ്ഞു. കാലിഫോര്‍ണിയയിലെ ജയിലില്‍ വിധിയുംകാത്ത് കഴിയുന്ന ഫാഷന്‍ ഡിസൈന്‍ ആനന്ദ് ജോണ്‍ നിര്‍ദേശം നല്‍കിയതനുസരിച്ച് അദ്ദേഹം ജയിലില്‍ വെച്ച് ഡിസൈന്‍ ചെയ്ത ലോഗോയോടുകൂടി എട്ട് അടി നീളത്തിലും മൂന്ന് അടി വീതിയില്‍ കറുപ്പും ചുവപ്പും അക്ഷരങ്ങളില്‍ മുദ്രണം ചെയ്ത ബാനര്‍ വഹിച്ചുകൊണ്ട് ആനന്ദ് ജോണിന്റെ ചിത്രമുള്ള ഷര്‍ട്ടും ധരിച്ച് അന്നമ്മ ജോയിയും സിസിലി കൂവള്ളൂരും മുന്നിലും അതിനു പിന്നില്‍ ഫോമയുടേയും ഫൊക്കാനയുടേയും ഉള്‍പ്പടെയുള്ള വിവിധ സംഘടനകളില്‍പ്പെട്ട നേതാക്കളും നടന്നു നീങ്ങി. നൂറിലധികം വന്‍ ബിസിനസുകാരും അതിലേറെ സംഘടനകളും കൂട്ടായി സംഘടിപ്പിച്ച പരേഡില്‍ 64 ഫ്‌ളോട്ടുകളുമുണ്ടായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രസ്തുത പരേഡില്‍ മറ്റൊരു സംഘടനയ്ക്കും കിട്ടാത്ത ബഹുമതിയാണ് ജെ.ഫ്.എയ്ക്ക് കിട്ടിയത്. പട്ടേല്‍ ബ്രദേഴ്‌സ് പ്ലാസിയില്‍ നിന്നും ആരംഭിച്ച് സൗത്ത് ബ്രോഡ്‌വെയിലൂടെ ഒരു മൈലില്‍ അധികം ദൂരം നടന്ന് ഈസ്റ്റ് ബാര്‍ക്ലേ സ്ട്രീറ്റിലാണ് പരേഡ് സമാപിച്ചത്. തുടര്‍ന്ന് നിരവധി പരിപാടികളും അരങ്ങേറി. ജെ.എഫ്.എയുടെ പേര് സംഘാടകര്‍ മൈക്കിലൂടെ പ്രത്യേകം അനൗണ്‍സ് ചെയ്തതും വലിയൊരു അംഗീകാരമാണ്. അലക്‌സ് മുണ്ടയ്ക്കലിന്റേയും സോണി വടക്കേലിന്റേയും നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജെ.എഫ്.എ പ്രവര്‍ത്തകര്‍ ബാനറുമായി നടന്നുനീങ്ങിയത്. ജെ.എഫ്.എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, സിസിലി കൂവള്ളൂര്‍, വൈസ് ചെയര്‍മാന്‍ ജോജോ തോമസ്, മഞ്ജു തോമസ്, ഡയറക്ടര്‍മാരായ സണ്ണി പണിക്കര്‍, ഫിലിപ്പ് തോമസ്, എലിസബത്ത് ഫിലിപ്പ്, രവീന്ദ്രന്‍ നാരായണന്‍, ട്രഷറര്‍ തോമസ് എം. തോമസ്, ഏബ്രഹാം തോമസ്, രാജു ഏബ്രഹാം, റജീസ് നെടുങ്ങാടപ്പള്ളി, സെബാസ്റ്റ്യന്‍ തോമസ്, കേരള സമാജം പ്രസിഡന്റ് വര്‍ഗീസ് ലൂക്കോസ്, ജോര്‍ജ് ഇടയോടില്‍, ജോസഫ് കളപ്പുരയ്ക്കല്‍, ലീല മാരേട്ട്, ജോജോ തോമസിന്റെ മക്കളായ ജീവന്‍, ജ്യോതി, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സില്‍ നിന്നും ജോയി പുളിയനാല്‍, സെക്രട്ടറി ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, അന്നമ്മ ജോയി, കൈരളി ടിവിയുടെ ജോസ് കാടാപുറം തുടങ്ങി നിരവധി പേര്‍ പ്രസ്തുത പരേഡില്‍ പങ്കെടുക്കുകയുണ്ടായി. നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് നീതി ലഭിക്കുക എന്നുള്ളതാണ ജെ.എഫ്.എയുടെ മുദ്രാവാക്യം. ഇതിനോടകം ജെ.എഫ്.എയില്‍ പലരും മെമ്പര്‍ഷിപ്പ് എടുത്തു തുടങ്ങി. തോമസ് കൂവള്ളൂര്‍ ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.