You are Here : Home / USA News

ഐ.എന്‍.ഒ.സി ചിക്കാഗോ `സ്വാതന്ത്ര്യ സ്‌മൃതിസംഗമം' ഓഗസ്റ്റ്‌ 17-ന്‌ ഡിവോണ്‍ അവന്യൂവില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 14, 2013 02:08 hrs UTC

ചിക്കാഗോ: ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 11.30-ന്‌ ചിക്കാഗോയിലെ പ്രശസ്‌തമായ ഡിവോണ്‍ അവന്യൂവില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോയുടെ `സ്വാതന്ത്ര്യ സ്‌മൃതിസംഗമം' വിപുലമായ പരിപാടികളോടെ നടത്തുന്നു. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വവും, കലാ-സാംസ്‌കാരിക വൈവിധ്യങ്ങളേയും കോര്‍ത്തിണക്കുന്ന എഫ്‌.ഐ.എയുടെ സ്വാതന്ത്ര്യദിന പരേഡില്‍ ത്രിവര്‍ണ്ണപതാകയാല്‍ അലംകൃതമായ ഫ്‌ളോട്ടിന്റേയും, വാദ്യമേളങ്ങളുടേയും, മോട്ടോര്‍ ബൈക്ക്‌ വാഹന ജാഥയുടേയും അകമ്പടിയോടുകൂടി മാതൃരാജ്യത്തിന്റെ 67-മത്‌ ജന്മദിനം ആദരപൂര്‍വ്വം ആഘോഷിക്കുന്നതിന്‌ ചിക്കാഗോയിലെ എല്ലാ മലയാളികളേയും ഐ.എന്‍.ഒ.സി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. സിനു പാലയ്‌ക്കത്തടം (ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.