ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഓഗസ്റ്റ് 11-ന് ഞായറാഴ്‌ച ഫാ. ജേക്കബ് ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, വിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. വിശുദ്ധ കുര്‍ബാനമധ്യേ ആധുനിക മനുഷ്യന്‍ ദൈവത്തോട് അടുത്തുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു. ഇത് ദുഷ്‌കാലമാകയാല്‍ സമയം തക്കത്തില്‍ വിനിയോഗിച്ചുകൊണ്ട് വിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവാശ്രയത്തിലും ദൈവഭക്തിയിലും ജീവിച്ചു മുന്നേറുവാനും ആഹ്വാനം ചെയ്‌തു. റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, റവ.ഫാ. മാമ്മന്‍ മാത്യു, റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ഓഗസ്റ്റ് 14-ന് ബുധനാഴ്‌ച വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 18-ന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. റവ.ഫാ. കുരുവിള വെങ്ങാഴിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളേയും പെരുന്നാള്‍ ചടങ്ങിലേക്കും സുവിശേഷ യോഗങ്ങളിലേക്കും വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി തോമസ് സ്‌കറിയ, സെക്രട്ടറി ഏലിയാമ്മ പുന്നൂസ് തുടങ്ങിയവര്‍ സ്വാഗതം ചെയ്യുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments