You are Here : Home / USA News

ബ്രോങ്ക്‌സ്‌ വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ്‌ സംയുക്ത കണ്‍വന്‍ഷന്‍ സെപ്‌തംബര്‍ 15-ന്‌

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 14, 2013 02:25 hrs UTC

ന്യൂയോര്‍ക്ക്‌: ആത്മീയതയുടെ ആത്മസമര്‍പ്പണവുമായി ബ്രോങ്ക്‌സ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‌ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവുന്നു. സെപ്‌തംബര്‍ 15 ഞായറാഴ്‌ച വൈകിട്ട്‌ 5.30 നു യോങ്കേഴ്‌സ്‌ സോണ്ടേഴ്‌സ്‌ ഹൈസ്‌കൂളിലാണ്‌ കണ്‍വെന്‍ഷന്‍ യോഗം. അഖില മലങ്കര പ്രാര്‍ത്ഥനായോഗം മുന്‍ വൈസ്‌ പ്രസിഡന്റ്‌ ഫാ. നൈനാന്‍ വി. ജോര്‍ജ്‌ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌ ലുഡ്‌ലോ യോങ്കേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ വെസ്റ്റ്‌ചെസ്റ്റര്‍, പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വൈറ്റ്‌ പ്ലെയിന്‍സ്‌, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ വെസ്റ്റ്‌ചെസ്റ്റര്‍ യോങ്കേഴ്‌സ്‌, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സ്‌, സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സ്‌ എന്നീ ഏഴ്‌ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ്‌ കണ്‍വന്‍ഷന്‍ നടത്തിവരുന്നത്‌. പങ്കെടുക്കുന്ന എല്ലാ പള്ളികളെയും പ്രതിനിധാനം ചെയ്യുന്ന ഗായകസംഘം ഗാനശുശ്രൂഷ നടത്തും. കണ്‍വന്‍ഷന്റെ നടത്തിപ്പിനു വേണ്ടി ഫാ. പൗലോസ്‌ റ്റി. പീറ്റര്‍ കണ്‍വീനറും ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ കോഡനിറ്റേറും ജോസി മാത്യു സെക്രട്ടറിയും ലീലാമ്മ മത്തായി ജോയിന്റ്‌ സെക്രട്ടറിയും ബാബു ജോര്‍ജ്‌ വേങ്ങല്‍ ട്രഷററായും ലിസി ബഞ്ചമിന്‍ ജോയിന്റ്‌ ട്രഷററായും ഫാ. ജോര്‍ജ്‌ ചെറിയാന്‍ ക്വയര്‍ കോര്‍ഡിനേറ്ററായും റെജി ഫിലിപ്പ്‌ ക്വയര്‍ ലീഡറായും, എം. വി കുര്യന്‍ പബ്ലിസിറ്റി കോഡിനേറ്റര്‍ന്മാരുമായുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :ഫാ. പൗലോസ്‌ പീറ്റര്‍ 5164566494, ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ 6463619509, ജോസി മാത്യു 9178597996, ബാബു ജോര്‍ജ്‌ വേങ്ങല്‍ 9147931175, ലീലാമ്മ മത്തായി 9145925155, ലിസി ബഞ്ചമിന്‍ 7185490893.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.