You are Here : Home / USA News

കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളുടെ സുവിശേഷ മഹായോഗവും വാര്‍ഷിക ആഘോഷവും സെപ്‌തംബര്‍ 6,7,8 തീയതികളില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 14, 2013 02:26 hrs UTC

ന്യൂയോര്‍ക്ക്‌: ആത്മീയവിശുദ്ധിക്കായി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചസ്‌ ബ്രൂക്‌ലീന്‍, ക്യൂന്‍സ്‌ ആന്‍ഡ്‌ ലോങ്‌ ഐലന്‍ഡ്‌ കണ്‍വന്‍ഷനും പത്താം വാര്‍ഷികാഘോഷങ്ങള്‍ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫ്‌ളോറല്‍ പാര്‍ക്ക്‌ ഔവര്‍ ലേഡി ഓഫ്‌ ദി സ്‌നോസ്‌ പള്ളിയില്‍ സെപ്‌തംബര്‍ 6,7,8 തീയതികളില്‍ നടക്കും. നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. റവ. ഡോ ബേബി വര്‍ഗീസ്‌, ഫാ. കെ.കെ ജോണ്‍, ഫാ. മോഹന്‍ ജോസഫ്‌ എന്നിവരാണ്‌ പ്രമുഖ സുവിശേഷപ്രസംഗകര്‍. എല്ലാ ദിവസവും വൈകിട്ട്‌ 6.30 മുതല്‍ 7.00 വരെ സന്ധ്യാനമസ്‌കാരവും, രോഗികള്‍ക്കും, വിവിധ പ്രയാസങ്ങളില്‍ക്കൂടി കടന്നുപോകുന്നവര്‍ക്കുമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തും. പരിപാടികളോടനുബന്ധിച്ച്‌ ജോസഫ്‌ പാപ്പന്‍ സംഗീതം നല്‍കി കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ സംയുക്ത ക്വയര്‍ ആലപിക്കുന്ന ഗാനശുശ്രൂഷയുമുണ്ടാകുമെന്ന്‌ പ്രസിഡന്റ്‌ വെരി.റവ.ഡോ. എം.യോഹന്നാന്‍ ശങ്കരത്തില്‍, സെക്രട്ടറി മാത്യു ജോണ്‍, ട്രഷറര്‍ ഫിലിപ്പോസ്‌ സാമുവല്‍ എന്നിവര്‍ അറിയിച്ചു. ആദ്യദിവസമായ ആറാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ ആറു മുതല്‍ ഏഴു വരെ സന്ധ്യാനമസ്‌കാരവും ഗാനശുശ്രൂഷയുമുണ്ടാകും. തുടര്‍ന്ന്‌ വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സുവനീര്‍ പ്രകാശനവും നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്‌ നിര്‍വഹിക്കും. ഒമ്പതു വരെ ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി ഫാ. കെ.കെ ജോണും കാതോലിക്കേറ്റ്‌ ആന്‍ഡ്‌ എംടി സ്‌കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിലെ ഫാ. മോഹന്‍ ജോസഫും നടത്തുന്ന സുവിശേഷ പ്രസംഗമുണ്ടായിരിക്കും. ഏഴാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30 മുതല്‍ ഏഴു വരെ സന്ധ്യാനമസ്‌കാരവും ഗാനശുശ്രൂഷയും തുടര്‍ന്ന്‌ ഫാ. മോഹന്‍ ജോസഫ്‌ നയിക്കുന്ന സുവിശേഷ പ്രസംഗവുമുണ്ടാകും. അവസാനദിവസമായ ഞായറാഴ്‌ച വൈകിട്ട്‌ 6.30 മുതല്‍ സന്ധ്യാനമസ്‌കാരവും ഗാനശുശ്രൂഷയും തുടര്‍ന്ന്‌ യേല്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിങ്‌ പ്രൊഫസറും കോട്ടയം ഓര്‍ത്തഡോക്‌സ്‌ തീയോളജിക്കല്‍ സെമിനാരിയിലെ പ്രൊഫസറുമായ റവ. ഡോ ബേബി വര്‍ഗീസ്‌ നടത്തുന്ന സുവിശേഷ പ്രസംഗവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഡോ. എം. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്‌) Tel: 516-746-5086, Cell: 5168509216, മാത്യു ജോണ്‍ (സെക്രട്ടറി) Tel: 718-347-3677, ഫിലിപ്പോസ്‌ സാമുവല്‍ (ട്രഷറര്‍) Tel: 516-312-2902

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.