ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നടത്തി. ന്യൂജേഴ്‌സിയിലെ ഹോംഡെലിലുള്ള പീച്ച്‌വേവ് പാര്‍ലറില്‍ നടന്ന ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ പ്രശസ്തമായ ടോമാര്‍ കസ്ട്രക്ഷന്റെ പ്രസിഡന്റ് തോമസ് ജോര്‍ജ് ടോമാറില്‍നിന്ന് മഞ്ചിന്റെ ട്രഷറര്‍ സുജ ജോസ് ആദ്യ ടിക്കററ് ഏറ്റുവാങ്ങിക്കൊണ്ടാണ് കിക്കോഫ് നിര്‍വഹിച്ചത്. മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് ആദ്യ ടിക്കററ് നല്‍കുവാനായി തോമസ് ജോര്‍ജ് ടോമാറിനെ ക്ഷണിച്ചു. ആദ്യ ദിവസം തന്നെ 33 ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഓണാഘോഷത്തിന് മികച്ച പരിപാടികളും മികച്ച പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ മലയാളികളുടെ ഭൂതകാല സ്മരണകള്‍ അയവിറക്കാനും സാംസ്‌കാരിക തനിമ നിലനിര്‍ത്താനും മഞ്ചിന്റെ ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് തോമസ് ജോര്‍ജ് പറഞ്ഞു. ജന്മനാടിന്റെ മധുരമായ ഓര്‍മകള്‍ അവിസ്മരണീയമാക്കാന്‍ മലയാളികള്‍ക്ക് മഞ്ച് പോലുള്ള സംഘടനകള്‍ വഴി സാധ്യമാകട്ടെയും തോമസ് പ്രത്യാശ പ്രകടിപ്പിച്ചു. ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ബിജു കൊച്ചുകുട്ടി, മഞ്ച് എക്‌സിക്യൂട്ടിവ് അംഗങ്ങളായ രാജു ജോയി, കുരുവിള ജോര്‍ജ്, കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ സാം സ്‌കറിയ, ഹാന്‍സ് ഫിലിപ്പ്, ടോമാര്‍ കണ്‍സ്ട്രക്ഷന്‍ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആല്‍ബര്‍ട്ട് കണ്ണമ്പള്ളി, ഷൈന്‍ ആല്‍ബര്‍ട്ട്, സുധീര്‍, നീന സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments