You are Here : Home / USA News

ബോസ്റ്റണ്‍ 'ഇന്ത്യാ ഡെ 'വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവെച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 15, 2013 10:53 hrs UTC

ബോസ്റ്റണ്‍ : ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ബോസ്റ്റണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള ഇന്ത്യാഡെ വാര്‍ഷീകാഘോഷങ്ങല്‍ മാറ്റിവെച്ചതായി അസ്സോസിയേഷന്‍ പ്രസിഡന്റ് അമൃത് സോണി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു. ബോസ്റ്റണ്‍ മാരത്തോണ്‍ ബോബ് സ്‌ഫോടനത്തിനുശേഷം അധികൃതര്‍ നിര്‍ദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ക്ക് 20,000 ഡോളര്‍ ചിലവു വരുമെന്നതിനാല്‍, അത്രയും സംഖ്യ ചിലവഴിക്കുന്നതിന് ഒരു പ്രോഫിറ്റ് ഓര്‍ഗനൈസേഷേന് പരിമിതികള്‍ ഉള്ളതിനാലാണ് ആഗസ്റ്റ് 18 ഞായറാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരിപാടി മാറ്റി വെയ്‌ക്കേണ്ടി വന്നതെന്ന് സോണി അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് അസ്സോസിയേഷന്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഇന്ത്യഡെയില്‍ പങ്കെടുത്തിരുന്നത്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നുവെങ്കിലും മറ്റൊരു പറ്റിയ സ്ഥലം അന്വേഷിച്ചു വരികയാണെന്നും, അതിനുള്ള തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണെന്നും പ്രസിഡന്റിന്റെ കത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് contact: usolagb.org The indian Association of Greater Boston-വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.