അറ്റ്ലാന്റാ: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ. ടി.ജെ. ഏബ്രഹാം അറ്റ്ലാന്റയില്‍ നിര്യാതനായി. 1963 ഓഗസ്റ്റ് ഏഴിന് മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വശുശ്രൂഷയിലേക്ക് പ്രവേശിച്ച അച്ചന് ആലുവ, ചാത്തന്നൂര്‍, തിരുവനന്തപുരം, പുലിയൂര്, ഓതറ, പൂനെ, മുക്കോല തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുരുംകുളം മദ്രാസ് ഭദ്രാസന സെക്രട്ടറി, ബിഷപ്സ് സെക്രട്ടറി, സൗത്ത് ട്രാവന്‍കൂര്‍ മിഷന് ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1995-ഏപ്രില്‍ 30-ന് സജീവ പട്ടത്വശുശ്രൂഷയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. പരുത്തിപ്പാറ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയിലെ തട്ടമണ്ണില് കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശോശാമ്മ ഏബ്രഹാം. മക്കള്‍: ജോണ്‍ ഏബ്രഹാം (അറ്റ്ലാന്റാ), റേഷന്‍ ഏബ്രഹാം (Rachem Abraham ,ടൊറന്റോ). ഓഗസ്റ്റ് 13-ന് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ടോം വേജസ് ഫ്യൂണറല്‍ ഹോമില്‍ (അറ്റ്ലാന്റാ) സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തപ്പെട്ടു. മൃതദേഹം പിന്നീട് കേരളത്തില്‍ സംസ്കരിക്കും. കൂടതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 516 377 3311.
Comments