ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 11-ന് ഞായറാഴ്ച 12 മണിക്ക് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള ഹിക്സ് വില്ലില്‍ വെച്ച് നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി നടന്ന പരേഡില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള വര്‍ണ്ണശബളമായ ഫ്ളോട്ടുകളും വിവിധ തരത്തിലുള്ള ചെണ്ടമേളങ്ങളുമായി അണിനിരന്നു. നാസാ കൗണ്ടി എക്സിക്യൂട്ടീവ് എഡ് മങ്കാനോ, ടോം സുവാസി, ജോണ്‍ കൈമന്, ജൂഡി ബോസവര്ത്ത് തുടങ്ങി ഒട്ടേറെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ്, കൂടാതെ അമേരിക്കയിലുള്ള എല്ലാ ചാപ്റ്ററുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഫ്ളോട്ടില്‍ അനേകം കോണ്‍ഗ്രസ് അനുഭാവികളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസും മറ്റ് നേതാക്കളായ സജി ഏബ്രഹാം, വര്‍ഗീസ് കെ. ജോസഫ്, വര്‍ഗീസ് തെക്കേക്കര, ഫിലിപ്പ് ചാക്കോ, സിന്താ സിംഗ്, രവി ചോപ്ര, മോഹന്‍ വാച്ചോ, ജോണ്‍ ജോസഫ്, മഹേഷ് സലാഡി എന്നിവര്‍ ആദ്യാവസാനം വരെ നേതൃത്വം നല്കി.
Comments