ന്യുജെഴ്സി:മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടന്‍ പ്രസംഗത്തിന്‍റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്ത് 24നു വാഷിംഗ്ടന്‍ ഡിസിയില്‍ നടക്കുന്ന ന്യൂനപക്ഷ റാലിയില്‍ പങ്കെടുക്കുന്നതിനു അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് അംഗം ഉപേന്ദ്ര ചിവുകുളയാണ് ന്യുയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.രാവിലെ7.30 നു എഡിസണ്‍ ഹോട്ടലില്‍ നിന്ന് ബസ് പുറപ്പെടും.രാത്രി 8നു തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ന്യുയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും വിവിധ സംഘടനകള്‍ സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ട്. ഇനിയും സീറ്റുകള്‍ റിസര്‍വ് ചെയ്യാത്തവര്‍ എത്രയും വേഗം സീറ്റ് ബുക്ക് ചെയ്ത് ഈ വലിയ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.For more details please contact Alex Vilanilam @ 201-241-5802
Comments