You are Here : Home / USA News

ഫാ.സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

Text Size  

Story Dated: Friday, August 16, 2013 01:59 hrs UTC

താമ്പാ: കോട്ടയം അതിരൂപതയിലെ വൈദീകനും, ബി.സി.എം കോളജ്‌ മുന്‍ പ്രൊഫസറും, മോനിപ്പള്ളി ഇടവക വികാരിയുമായിരുന്ന ഫാ. സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. ന്യൂപോര്‍ട്ട്‌ റിച്ചി ഔര്‍ ലേഡി ഓഫ്‌ പീസ്‌ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ജൂലൈ 17ന്‌ ബുധനാഴ്‌ച വൈകുന്നേരം പ്രസിഡന്റ്‌ ജോസ്‌ മാധവപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്‌ അനുശോചനം രേഖപ്പെടുത്തിയത്‌. സാറസോട്ടയില്‍ വസിക്കുന്ന അസോസിയേഷന്‍ അഭ്യുദയകാംക്ഷിയായ ഡെന്നി ഊരാളിയുടെ ജേഷ്‌ഠസഹോദരനും, കമ്മിറ്റിമെമ്പര്‍ പോള്‍സണ്‍ ഞരളക്കാട്ടുകുന്നേലിന്റെ ബന്ധുവുമാണ്‌ ഫാ. സൈമണ്‍ . കറപുരളാത്ത വ്യക്തിത്വത്തിന്റെ പ്രതീകവും, സംഘാടകനും, വാഗ്മിയും, മാര്‍ഗ്ഗദര്‍ശിയുമായ ഒരു വൈദീകനായിരുന്നു ഫാ. സൈമണെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ മാധവപ്പള്ളി തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പോള്‍സണ്‍ ഞരളക്കാട്ടുകുന്നേല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജയ്‌മോള്‍ കളപ്പുരയ്‌ക്കല്‍, സെക്രട്ടറി നവീന്‍ ജോസ്‌, മിനിമോള്‍ ഞരളക്കാട്ടുകുന്നേല്‍ എന്നിവരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.