You are Here : Home / USA News

ആദ്യഫലശേഖരണം ഓഗസ്റ്റ്‌ 18-നും 25-നും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 16, 2013 02:08 hrs UTC

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ 2013-ലെ ആദ്യ ഫലഖേരണം ഓഗസ്റ്റ്‌ 18-നും 25-നും ഞായറാഴ്‌ചകളില്‍ നടത്തപ്പെടും. ഓഗസ്റ്റ്‌ 18-ന്‌ ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം രാവിലെ 11.30-ന്‌ ആദ്യ ഫലശേഖരണത്തിന്റെ ഉദ്‌ഘാടനം വികാരി ഫാ. സുനോജ്‌ ഉമ്മന്‍ നിര്‍വഹിക്കും. തുടര്‍ന്ന്‌ കാര്‍ഷിക വിളകളുടേയും പച്ചക്കറികള്‍ എന്നിവയുടേയും പരമ്പരാഗത രീതിയിലുള്ള ലേലംവിളി ഉണ്ടായിരിക്കും. വിശ്വാസികള്‍ക്കും മറ്റ്‌ ഇടവകാംഗങ്ങള്‍ക്കും ഈ ആദ്യ ഫലശേഖരണത്തില്‍ പങ്കെടുക്കാവുന്നതാണ്‌. സെക്രട്ടറി ജോജി അലക്‌സ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.