“അന്യദ് ഭാവാശ്രയം
നൃത്തം നൃത്തം താളലയാശ്രയം
ആദ്യം പദാര്ത്ഥാഭിനയോ
മാര്‍ഗോദേശി തഥാപരം”
താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും ഉണ്ടായാല്‍ നൃത്യമാകും. നൃത്തം, നൃത്യം എന്നിവയിലൂടെ അമേരിക്കന്‍ മലയാളികളുടെ മനം കവരുകയാണ് ന്യൂജേഴ്‌സിയിലെ നാട്യാഞ്ജലി. നാട്യാഞ്ജലിയിലെ വിദ്യാര്‍ത്ഥികളുടെ നടനവിസ്മയം അഭിമാനത്തോടെ കാണുവാന്‍ മലയാളം ടിവി അവസരമൊരുക്കുന്നു. ആഗസ്റ്റ് 17 വൈകീട്ട് മൂന്നുമണിക്ക് ഈ നടനരാജ വിസ്മയം നിങ്ങളുടെ വിരല്‍ തുമ്പിലെത്തുന്നു. അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ നൃത്തവിസ്മയങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്ന നാട്യാജ്ഞലി വലിയ പങ്കാണ് നാളിതുവരെ നിര്‍വഹിച്ചുപോരുന്നത്. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യവും, മോഹിനിയാട്ടവും വേദാന്തദീക്ഷതരെപ്പോലെയുള്ള നാട്യാചാര്യന്മാരെപ്പോലെ കുട്ടികള്‍ക്ക് ഹൃദിസ്ഥമാക്കുന്ന സ്ഥാപനമാണ് ന്യൂജേഴ്‌സിയിലെ നാട്യാജ്ഞലി. മലയാളം ഐപിടിവിയുടെ സ്വന്തം ചാനലായ മലയാളം ടിവി എന്നും യുവജനങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് നാട്യാഞ്ജലി 2013 ന്റെ അവതരണത്തോടെ. ആഗസ്റ്റ് 17ന് വൈകീട്ട് മൂന്നുമണിക്ക് നമ്മുടെ കുട്ടികളുടെ ഭരതമോഹനലാസ്യഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ ആസ്വദിക്കൂ. ഫ്രീ എം ബോക്‌സിനായി വിളിക്കൂ. 1-732-648-0576
Comments