ടൊറന്റോ: ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് 24,25 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും. മലങ്കര സഭയുടെ കണ്ടനാട് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഓഗസ്റ്റ് 18-ന് ഞായറാഴ്‌ച വികാരി ഫാ. ഡോ. തോമസ് ജോര്‍ജ് വി. കുര്‍ബാനാനാന്തരം നിര്‍വഹിക്കും. 24-ന് ശനിയാഴ്‌ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരം, സുവിശേഷ പ്രഭാഷണം, റാസ, കരിമരുന്ന് കലാപ്രകടനം, പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന കുരിശിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 25-ന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പെരുന്നാള്‍ സന്ദേശം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് എല്ലാവിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ട്രഷറര്‍ അലക്‌സ് ചാണ്ടിയും സെക്രട്ടറി വര്‍ഗീസ് എം. ജോര്‍ജും അറിയിച്ചു.
Comments