ഡാലസ്: സ്വദേശത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി തിരുവല്ലാ അസോസിയേഷന്‍ വീണ്ടും മാതൃകയായി. പരസഹായം അനിവാര്യമായിരുന്ന തിരുവല്ല പൊടിയാടി മൂലയില്‍ വീട്ടില്‍ ജയശ്രീക്കും പത്മകുമാറിനുമാണ് അസോസിയേഷന്‍ ഇത്തവണ കൈത്താങ്ങായത്. ജയശ്രീക്ക് ജന്മനാ നട്ടെല്ലില്‍ ഉണ്ടായ മുഴയ്ക്കു ശസ്ത്രക്രിയ ചെയ്തതിനാല്‍ നടക്കണമെങ്കില്‍ സാമ്പത്തിക സഹായം വേണമായിരുന്നു . ഭര്‍ത്താവ് പത്മകുമാര്‍ പോളിയോ വന്ന് വലതുകൈ തളര്‍ന്ന ആളാണ്. തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തില്‍ സഹായിയായി ജോലിക്കു പോയാണ് നിത്യച്ചെലവുകള്‍ നടത്തിയിരുന്നത്. രണ്ടു മാസം മുന്‍പ് ജയശ്രീ വീണു കിടപ്പായതോടെ പത്മകുമാര്‍ ജോലി ഉപേക്ഷിച്ചു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന തുടങ്ങുന്ന ഇരട്ടകളായ ഗംഗയും ഗായത്രിയും ആണ് കുട്ടികള്‍. ഇവരുടെ ഈ കഥനകഥ പത്രത്തിലൂടെ വായിച്ചറിഞ്ഞ തിരുവല്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ ഇവരെ സന്ദര്‍ശിക്കുകയും ധനസഹായമെത്തിക്കുകയും ചെയ്തു. മസില്‍ ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ രോഗം ഭേദമാകുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിലേക്ക് ആവശ്യമായ ഒരു തുകയാണ് തിരുവല്ലാ അസോസിയേഷന്‍ സമാഹരിച്ചു നല്കിയത്. അസോസിയേഷന് വേണ്ടി കോ ഓര്‍ഡിനേറ്ററും തിരുവല്ലാ മുന്‍ നഗര സഭാ ചെയര്‍മാനുമായ ചെറിയാന്‍ പോളചിറക്കല്‍ , കെ പി വര്‍ഗീസ് . അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറി സുനു മാത്യു എന്നിവര്‍ സന്ദര്‍ശിച്ചു സഹായ നിധികൈമാറി. സഹൃദയര്‍ ആസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. http://www.thiruvallaassociationofdallas.com/
Comments