You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഫോമയും

Text Size  

Story Dated: Monday, August 19, 2013 02:56 hrs UTC

അനിയന്‍ ജോര്‍ജ്‌

 

ന്യൂയോര്‍ക്ക്‌: ലോകരാജ്യങ്ങളുടെ തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ `ഭാരത്‌ മാതാ കീ ജയ്‌' വിളികളുമായി അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ നേതാക്കളും പ്രവര്‍ത്തകരും ഇന്ത്യയുടെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കാളികളായി. 2008-ല്‍ ഫോമയുടെ ജനനം മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി ഫോമ ന്യൂയോര്‍ക്കിലെ മാഡിസണ്‍ അവന്യൂവില്‍ കൂടിയുള്ള സ്വാതന്ത്ര്യദിന പരേഡില്‍ (എഫ്‌.ഐ.എയുടെ ആഭിമുഖ്യത്തില്‍) സജീവ സാന്നിധ്യം അറിയിക്കുന്നു. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, ഫോമാ എമ്പയര്‍ വൈസ്‌ പ്രസിഡന്റ്‌ എ.വി വര്‍ഗീസ്‌, മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍, മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, പൊളിറ്റക്കല്‍ ഫോറം സെക്രട്ടറി തോമസ്‌ ടി. ഉമ്മന്‍, അഡൈ്വസറി കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ സജി ഏബ്രഹാം, ജുഡീഷ്യല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌ തുടങ്ങിയവര്‍ നയിച്ച ഫോമയുടെ സ്വാതന്ത്ര്യദിന പരേഡ്‌ ചെണ്ടമേളങ്ങളും കൊടിതോരണങ്ങളും ജയ്‌ വിളികളുമായി വര്‍ണ്ണപ്പകിട്ടേകിയപ്പോള്‍ പതിനായിരക്കണക്കിന്‌ കാണികളുടെ കൈയ്യടി നേടി. ഭാരതാംബയുടെ സ്വാതന്ത്ര്യദിനത്തിന്‌ അനുമോദനങ്ങള്‍ അര്‍പ്പിക്കുവാന്‍ ഫോമയുടെ മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ കോശി, ഫോമാ നേതാക്കളായ ജോര്‍ജ്‌ എം. മാത്യു, റോയി ജേക്കബ്‌, റോയ്‌ ചെങ്ങന്നൂര്‍, ബിജു കുര്യന്‍, വര്‍ഗീസ്‌ കളത്തില്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പരേഡില്‍ പങ്കാളികളായി. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ (എഫ്‌.ഐ.എ) ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ഫോമാ വടക്കേ അമേരിക്കയിലെ എല്ലാ മലയാളികളേയും പ്രതിനിധീകരിച്ചാണ്‌ പങ്കാളികളായത്‌. അഴിമതിക്കെതിരെ നിലകൊള്ളുന്ന അണ്ണാ ഹസ്സാരെ, ബോളിവുഡ്‌ താരം വിദ്യാ ബാലന്‍, തമിഴ്‌ സിനിമാതാരം ശരത്‌ കുമാര്‍ തുടങ്ങി ഒട്ടേറെ വിശിഷ്‌ടാതിഥികള്‍ പരേഡില്‍ പങ്കാളികളായി.

    Comments

    Philip Cherian August 19, 2013 03:09

    Only National Leaders of Fomaa  attended the parade unlike previous years. It is because of the groupism and other undisclosed politics. Their last generalbody and their nominations of office bearers to upcoming conventions are examples. 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.