ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013-ലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2013-ല്‍ ഹൈസ്‌കൂള്‍ പാസാകുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹതയുള്ളത്. അപേക്ഷകരുടെ മാതാപിതാക്കള്‍ 2013 ജനുവരി 31-ന് മുമ്പ് എങ്കിലും മലയാളി അസോസിയേഷന്റെ അംഗങ്ങളായിരിക്കണം. 2013-ല്‍ ഹൈസ്‌കൂള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച കുട്ടികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകള്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അയയ്‌ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ പേരുകള്‍, പഠിച്ച സ്‌കൂളിന്റെ പേര്, ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഹൈസ്‌കൂള്‍ ട്രാന്‍സ്‌ക്രിപ്‌റ്റ്, എസ്.എ.ടി, എ.സി.ടി റിക്കാര്‍ഡുകളുടെ കോപ്പികള്‍, മെരിറ്റ് സ്‌കോളര്‍ഷിപ്പിന്റേയും മറ്റ് ഇതര അവാര്‍ഡുകളുടേയും റിക്കോര്‍ഡുകളും ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ സെപ്‌റ്റംബര്‍ ആറാം തീയതിക്കുമുമ്പ് ലഭിച്ചിരിക്കണം. Prof. K.S. Anthony, 11345 Highland Drive, Plainfield, IL 60585 എന്ന വിലാസത്തില്‍ അയയ്‌ക്കണം. മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതാണ്. സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഔസേഫ് തോമസ് വടക്കുംചേരി സി.പി.എ ആണ്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ സംരംഭത്തില്‍ ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചതാണിത്.
Comments