മലയാളത്തിന്റെ ദൃശ്യചാരുത ജാലകം തുറന്നിട്ട 13 വര്‍ഷങ്ങള്‍, നീലവാനിനു കീഴില്‍ നിവര്‍ന്നു നിന്ന അനുരജ്ഞനരഹിതമായ മാദ്ധ്യമ ജാഗ്രതയുടെ പതിമൂന്ന് വര്‍ഷങ്ങള്‍. രണ്ടായരത്തിലെ ചിങ്ങപ്പിറവിയോടൊപ്പമാണ് മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റടും അതിന്റെ കാഴ്ചയായ കൈരളിയും പിറന്നത്. മലയാളിയുടെ ഈ ധീരഭൂവിന്റെ അതിരുകള്‍ കടന്ന് ഇന്‍ഡ്യയുടെ ചക്രവാളത്തിന്റെ അപ്പുറത്തേയ്ക്ക് പറന്നു, ഒരു ദേശം ലോകത്തിന്റെ മുഴുവന്‍ കാഴ്ചയായും പടര്‍ന്ന് പന്തലിച്ച വര്‍ഷങ്ങളാണത്. ഒരു ചാനലിലൂടെ സ്വന്തം ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി അങ്ങനെ ഒരു ചാനല്‍ അന്നുവരെ ആര്‍ക്കും കഴിയില്ലായിരുന്നു. നൈതികത മൂലധനമാക്കി ഇന്നുവരെയും, ഇക്കഴിഞ്ഞ ശതാബ്ദം സാങ്കേതിക വിദ്യ പരിവര്‍ത്തനഭാഗമായപ്പോള്‍ ആ സാദ്ധ്യതകളെയാണ് കൈരളിയും ഇന്ധനമാക്കിയത്. എന്നാല്‍ സാമൂഹ്യബാദ്ധ്യതകള്‍ ഏറെ ആയിരുന്ന ടെലിവിഷന്‍ വെറും ആനന്ദ വ്യവസായം ആക്കി ആത്മാവ് അടിയറവയ്ക്കാത്തതിനാലാണ് കൈരളി വേറൊരു ചാനലാകാതെ വേറിട്ട ചാനലായത്. മലയാളത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിച്ച് ദൃശ്യനുഭവമായിരുന്നു കൈരളിയുടെ കൈമുതല്‍. സംഭവങ്ങള്‍ക്ക് അതേ ആവര്‍ത്തിയില്‍ അപ്പോള്‍ത്തന്നെ ക്യാമറാഭാഷ്യമുണ്ടായി, പീപ്പിള്‍ മലയാളിയുടെ വാര്‍ത്താഘടികാരമായിമാറിയത് അങ്ങനെയാണ്. ഇപ്പോള്‍ സോളാര്‍ അഴിമതിയില്‍ ഒരു ഭരണകൂടത്തെ മുഴുവന്‍ കടപുഴകി എറിയാന്‍ വിധം വളര്‍ന്നു കഴിഞ്ഞ കൈരളിയുടെ വാര്‍ത്താചാനലാണ് ഇന്ന് മുഴുവന്‍ മലയാള ന്യൂസ് ചാനലുകളെയും നയിക്കുന്നത്. വി ചാനല്‍ യൗവനത്തിന്റെ സൗന്ദര്യവും സര്‍ഗാനുഭൂതിയുമായ നമ്മുടെ കാഴ്ചയെ എന്നു ചെറുപ്പമായി നിര്‍ത്തുന്ന കൈരളിയുടെ മൂന്നാമത്തെ അനുഭവമാണ്. എല്ലാവര്‍ക്കും എവിടെയും നമ്മെ മലയാളിയായി കണ്ട് ജീവിക്കാന്‍ മാത്രം പ്രേരിപ്പിക്കുന്ന ഘടമമായി പേരിലും പെരുമയിലും കൈരളിമാത്രം. അമേരിക്കയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് 10 വര്‍ഷങ്ങള്‍ പിന്നിട്ടു, ശിവന്‍ മുഹമ്മയും സുഹൃത്തുക്കളും തുടങ്ങിയ കമ്മ്യൂണിറ്റി ന്യൂസ്. മലയാളി കമ്മ്യൂണിറ്റി ന്യൂസാണെങ്കില്‍ ന്യൂയോര്‍ക്കിലെ കൈരളിയുടെ സാരഥികള്‍ കൊച്ചു തമാശകളിലൂടെ വടക്കേ അമേരിക്കന്‍ മലയാളികളെ ലോകത്തിന് പരിചയപ്പെടുത്തിയ അക്കരക്കാഴ്ചയും, എഴുതാപുറവും അടങ്ങിയ പരിപാടികളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെങ്കില്‍, അഭിമാനത്തോടെ ഈ പരിപാടികളിലൂടെ സുപരിചിതരായ അഭിനേതാക്കള്‍ മലയാള സിനിമയില്‍ വിജയകരമായ അരങ്ങേറ്റം നടത്തിയത് ജനങ്ങള്‍ സന്തോഷപൂര്‍വ്വം ഓര്‍ക്കുന്നു. കൈരളിയുടെ നെടുംതൂണുകളായ ഭരത് മമ്മൂട്ടിയും മാദ്ധ്യരംഗത്ത് കേരളത്തിലെ ഒന്നാമനായ ജോണ്‍ ബ്രിട്ടാസും കൈരളിയെ നയ്ക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ ഞങ്ങള്‍ക്ക് കൂട്ടായ എല്ലാ നല്ലവരായ സുഹൃത്തുകള്‍ക്കും നന്ദി പറയുമ്പോള്‍, മുമ്പോട്ടുള്ള ജൈത്രയാത്രയില്‍ നിങ്ങളോരോരുത്തരും കൈരളിക്കൊപ്പം ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തോടെ…
Comments