സാജു കണ്ണമ്പള്ളി
ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ജൂനിയര്‍ കുട്ടികള്‍ക്കായി മൂന്നുദിവസങ്ങളിലായി നടത്തപ്പെട്ട സമ്മര്‍ക്യാമ്പ് വിജയകരമായി സമാപിച്ചു. ആഗ്റ്റ് 14 രാവിലെ 10 മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനം വികാരി ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിച്ചു. വിവിധ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നടത്തപ്പെട്ടു. ക്ലാസ്സുകള്‍ക്ക് ഫാ. എബ്രാഹം മുത്തോലത്ത്, ഡോ. സി. ആന്‍ ജോസ്, സി. അനുഗ്രഹ, ജോണി തെക്കേപറമ്പില്‍, ഫാ. സിജു മുടക്കോടില്‍, ലിന്‍സ് താന്നിച്ചുവട്ടില്‍, ലിജോ മപ്ലോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ബൈബിള്‍, ദൈവവിളി, പ്രാര്‍ത്ഥന, ലീഡര്‍ഷിപ്പ്, വ്യക്തിത്വവികസനം, കൂദാശകള്‍, വി. കുര്‍ബാന, സമുദായ ചരിത്രം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ പഠനം നടത്തി. ക്യാമ്പിന്റെ ഭാഗമായി നിരവധി ബൈബിള്‍ ഗെയിമുകള്‍ ബൈബിള്‍ ക്വിസ്സുകളും നടത്തി. കുട്ടികള്‍ക്ക് കായികവിനോദത്തിനും അവസരം ഒരുക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിന് മുന്നോടിയായി കുട്ടികളുടെ ക്രിയേറ്റവിറ്റി ഷോ നടത്തപ്പെട്ടു. സമാപനത്തില്‍ ഫാ. സിജു മുടക്കോടില്‍, സി. സേവ്യര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 100 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഏറ്റവും നല്ല ക്യാമ്പര്‍മാര്‍ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം നിമ്മി പ്ലാത്തോട്ടത്തില്‍, അല്‍വീന പൂത്തുറയില്‍, ഡെറിക് വലിയ മറ്റത്തില്‍ എന്നിവര്‍ കരസ്ഥമാക്കി, അലീസാ കണ്ണച്ചാംപറമ്പില്‍, ഓസ്റ്റിന്‍ കുളങ്ങര എന്നിവര്‍ ക്യാമ്പി അവലോകനം നടത്തി. സജി പൂതൃക്കയില്‍, സി. അനുഗ്രഹ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടര്‍. മൂന്നുദിവസങ്ങളിലും പേരന്റ് വോളന്റയര്‍മാരായി ലിസി തെക്കേപറമ്പില്‍, ബിനു ഇടകര, സിജു വെള്ളാരംകാലായില്‍, ഡോളി കിഴക്കേക്കുറ്റ്, ജിബി കക്കാട്ടില്‍, സൈറ കണ്ണമ്പള്ളി, ബിജു പൂത്തറ, സുനില്‍ വെട്ടത്തുകണ്ടത്തില്‍, എന്നിവര്‍ പ്രവര്‍ത്തിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വോളന്റിയേഴ്‌സിന്റെ സേവനം വിലപ്പെട്ടതായിരുന്നു. ക്രമീകരണങ്ങള്‍ക്ക് കൈക്കാരത്താര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ വികാരി ഫാ. എബ്രാഹം മുത്തോലത്തും അസി. വികാരി ഫാ. സിജു മുടക്കോടിയും അഭിനന്ദിച്ചു.
Comments