തിരുവല്ല : മലങ്കര മാര്‍ത്തോമാ സുറിയാനി സഭ പുതിയതായി പണിതുയര്‍ത്തുന്ന പൂലാത്തിന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15 വൈകീട്ട് 3.30ന് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. എസ്.സി.എസ്സ് ക്യാമ്പസ്സില്‍ പണി ആരംഭിക്കുന്ന പുതിയ പൂലാത്തിന്‍ കെട്ടിടത്തിന് സഭാ സെക്രട്ടറി, ലെട്രസ്റ്റി എന്നിവരും അടിസ്ഥാന ശിലകള്‍ സ്ഥാപിച്ചു. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപോലീത്ത, തോമസ് മാര്‍ തിമത്തിയോസ് എപ്പിസ്‌ക്കോപ്പാ, വികാരി ജനറല്‍ മാര്‍, സഭാ കൗണ്‍സില്‍ അംഗങ്ങള്‍, സമീപ ഇടവകകളില്‍ നിന്നുള്ള പട്ടക്കാര്‍, സെന്റ് തോമസ് ഇടവാംഗങ്ങള്‍ തുടങ്ങിയവര്‍ ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിച്ചു. പി.പി.ചെറിയാന്‍
Comments