സാക്രമെന്റോ : കലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജൂലൈ 8 മുതല്‍ നിരാഹരാ സമരം നടത്തുന്ന തടവുകാരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഡോക്ടര്‍മാര്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം നല്‍കണമെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തെല്‍ട്ടന്‍ ഹെഡേഴ്‌സണ്‍ ഉത്തരവ് നല്‍കി. കലിഫോര്‍ണിയ സംസ്ഥാന അധികൃതര്‍ നല്‍കിയ പെറ്റിഷന്‍ അനുവദിച്ചാണ് ജഡ്ജി ഇന്ന് വിധി പ്രസ്താവിച്ചത്. 136 ജയില്‍ തടവുകാരാണ് നിരാഹാരവൃതം ആരംഭിച്ചിരിക്കുന്നത്. ഇതില്‍ 69 തടവുകാര്‍ സമരം തുടങ്ങിയതു മുതല്‍ യാതൊരു ഭക്ഷണവും സ്വീകരിച്ചിട്ടില്ല. ജീവന്‍ നിലനിര്‍ത്തുന്നതിന് യാതൊരു നടപടിയും സ്ഥീരികരിക്കെരുതെന്ന് തടവുകാര്‍ തന്നെ രേഖാമൂലം എഴുതി സമര്‍പ്പിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കലിഫോര്‍ണിയായില്‍ നിരാഹാരസമരം നടത്തുന്നവര്‍ സ്വമേധയാ ഇങ്ങനെ എഴുതി നല്‍കിയ്യുണ്ടെങ്കില്‍ ബലം പ്രയോഗത്തിലൂടെ ഭക്ഷണം നല്‍കരുതെന്ന് നിലവിലുളള നിയമം തളളിക്കളയണമെന്ന് സംസ്ഥാന അധികൃതരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 136 തടവുകാരില്‍ ഇതിനകം പലരേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇനിയും 69 തടവുകാരാണ് മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്നത്. തടവുകാരുടെ ജയിലിലുളള താമസസൗകര്യങ്ങളെക്കുറിച്ചുളള പരാതിയാണ് നിരാഹാര സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. 2011 മുതല്‍ തടവുപുളളികള്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്നത് സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. നിര്‍ബന്ധിച്ചുഭക്ഷണം നല്‍കുന്നതിന് ഇന്ന് പുറപ്പെടുവിപ്പിച്ച ഉത്തരവ് നിയമജ്ഞര്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
Comments