ഡാളസ് : മൂന്നുമാസത്തെ വേല്‍ക്കാല അവധിക്കുശേഷം ആഗസ്റ്റ് 26ന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ സ്വീകരിച്ച സാക്ഷിപത്രം ഹാജരാക്കാതെ പുതിയ ക്ലാസ്സുകളിലേക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് ഡാളസ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസ് ഡയറക്ടര്‍ സാക്ക് തോംസണ്‍ അറിയിച്ചു. 160, 000 കുട്ടികളാണ് ഡാളസ് കൗണ്ടി വിദ്യാഭ്യാസ ജില്ലയില്‍ പുതിയ അദ്ധ്യയവര്‍ഷത്തേക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാളിതുവരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ 8 മുതല്‍ 4വരെ ആറു ക്ലിനിക്കുകള്‍ കൗണ്ടിയില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതായി ഡയറക്ടര്‍ അറിയിച്ചു. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം പ്രതിരോധ കുത്തിവെയ്പ്പുകളുടെ രേഖകള്‍ ഹാജരാക്കാതെ സ്‌ക്കൂളിലേക്ക് പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന വിദ്യാലയങ്ങളിലോ, ഡി.ഐ.എസ്.ഡി ഓഫീസിലോ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കേണ്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments