You are Here : Home / USA News

കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ കാനഡ സന്ദര്‍ശിക്കുന്നു

Text Size  

Story Dated: Thursday, August 22, 2013 02:46 hrs UTC

ജയ്‌സണ്‍ മാത്യു

ടൊറന്റോ: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ തിരുമേനിക്ക്‌ ടോറന്റോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 6 നു സ്വീകരണം നല്‍കുന്നു. സ്‌നേഹത്തിന്റെ പിതാവ്‌, സഭൈക്യത്തിന്റെ സാരഥി, മത സൗഹാര്‍ദത്തിന്റെ ദാര്‍ശനികന്‍ എന്നിങ്ങനെ ജാതി മത ഭേദമെന്യേ ജനങ്ങള്‍ ആദരിക്കുന്ന, എല്ലാവരെയും സ്‌നേഹിക്കുന്ന ബാവാ തിരുമേനി കര്‍ദിനാള്‍ ആയി ഉയര്‍ത്തപ്പെട്ട ശേഷം ഇത്‌ ആദ്യമായിട്ടാണ്‌ ടോരോന്‌ടോ സന്ദര്‍ശിക്കുന്നത്‌. ഏറ്റംപ്രായംകുറഞ്ഞകര്‍ദിനാള്‍, അന്ത്യോക്യന്‍പാരമ്പര്യംപിന്തുടരുന്നമ ലങ്കരകത്തോലിക്കാ സഭയില്‍ നിന്നുമുള്ള പ്രഥമകര്‍ദിനാള്‍എന്നിങ്ങനെ വിവിധമേഖലകളില്‍ ശ്രദ്ധേയനാണ്‌ അഭിവന്ദ്യബാവാ തിരുമേനി. സെപ്‌റ്റംബര്‍ 6, വെള്ളി ആഴ്‌ച വൈകിട്ട്‌ 8.00 മണിക്കു ബാവാ തിരുമേനി ദിവ്യ ബലി അര്‍പ്പിക്കുന്നതും തദനന്തരം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതുമായിരിക്കും. ടോറന്റോ നിവാസികളായ ഏവരെയും ഈ അനുഗ്രഹീത അവസരത്തിലേക്ക്‌ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്‌തുകൊള്ളുന്നു. സ്ഥലം താഴെ കൊടുക്കുന്നു. St. Margaret of Scotland Parish, 222 Ridley Blvd., Toronto, On M5M 3M6. For more information please contact: Rev.Fr. John Kuriakose.Tel-6472300574.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.