You are Here : Home / USA News

കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 11:57 hrs UTC

ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച്‌ ഇതര സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ പതിമ്മൂന്നാമത്‌ വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 31-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ റ്റാമെന്റ്‌ പാര്‍ക്കില്‍ വെച്ച്‌ (1255 2nd Street Pike, Southampton, PA 18966) നടത്തുന്നതാണ്‌. അംഗങ്ങളുടെ ഇടയിലെ കായികവും മാനസീകവുമായ ഉല്ലാസത്തിനായി നടത്താറുള്ള പിക്‌നിക്കിലേക്ക്‌ കോട്ടയത്തും പരിസരപ്രദേശങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയ എല്ലാ സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുകയും, അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താങ്ങും തണലും നല്‍കുന്ന വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള കടപ്പാടും ജീമോന്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌) അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ച്‌ അന്നേദിവസം അസോസിയേഷന്റെ പുതുക്കിയ ഡയറക്‌ടറി വിതരണം ചെയ്യുന്നതാണ്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദനങ്ങള്‍ ജയിംസ്‌ അന്ത്രയോസിന്റെ (പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍) നേതൃത്വത്തില്‍ നടത്തും. കുര്യന്‍ രാജന്‍ (വൈസ്‌ പ്രസിഡന്റ്‌), സാബു ജേക്കബ്‌ (സെക്രട്ടറി), ജോബി ജോര്‍ജ്‌ (പി.ആര്‍.ഒ), ഏബ്രഹാം ജോസഫ്‌ (ചാരിറ്റി കോര്‍ഡിനേറ്റര്‍), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), മാത്യു ഐപ്പ്‌, ജോഷി കുര്യാക്കോസ്‌, റോണി വര്‍ഗീസ്‌, കുര്യാക്കോസ്‌ ഏബ്രഹാം, മാത്യു ജോഷ്വാ, സെറിന്‍ ചെറിയാന്‍, ജോണ്‍ പി. വര്‍ക്കി, രാജു കുരുവിള തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിക്‌നിക്കിന്റെ വന്‍ വിജയത്തിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജീമോന്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌) 267 970 4267, ജോസഫ്‌ മാണി (ജനറല്‍ സെക്രട്ടറി) 215 280 9725, സാജന്‍ വര്‍ഗീസ്‌ (ട്രഷറര്‍) 215 906 7118, ജയിംസ്‌ അന്ത്രയോസ്‌ (215 776 5583). വെബ്‌സൈറ്റ്‌: kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.