ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനം വിവിധ സാമൂഹിക നേതാക്കന്മാര്‍, ഷിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍, മറ്റ് രാജ്യങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസേഴ്‌സ്, അമേരിക്കയിലെ രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഡോ. ഔസേഫ് സയ്യിദ് ഉദ്‌ഘാടനം ചെയ്‌തു. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ട്രഷററും, ഫോമാ ജനറല്‍ സെക്രട്ടറിയും, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പങ്കെടുത്തു. വിവിധ സംഘടനകളായ എഫ്.ഐ.എ, എന്‍.എഫ്.ഐ.എ, താനാ, പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ അസോസിയേഷനുകളുടെ നേതാക്കന്മാരും, ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍, വിവിധ കോണ്‍സുലേറ്റുകളായ ഓസ്‌ട്രേലിയ, ചൈന, കൊറിയ, ജപ്പാന്‍, ഇംഗ്ലണ്ട്, കാനഡ എന്നിവയുടെ കോണ്‍സുലേറ്റ് ഓഫീസേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു. ഇല്ലിനോയിസ് സ്റ്റേറ്റ് ട്രഷററും, റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയുമായ ഡാന്‍ റൂഥര്‍ഫോര്‍ഡ് ആയിരുന്നു മുഖ്യപ്രഭാഷകന്‍. ഗവര്‍ണ്ണര്‍ പാറ്റ് ക്യൂന്‍, അറ്റോര്‍ണി ജനറല്‍ ലിസാ മാഡിഗണ്‍, ഷിക്കാഗോ മേയര്‍ റോം ഇമ്മാനുവേല്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. പുതുതായി ഒരാഴ്‌ചയ്‌ക്കുമുമ്പ് സ്ഥാനമേറ്റെടുത്ത കോണ്‍സുലേറ്റ് ജനറല്‍ ഡോ. ഔസേഫ് സയ്യിദ് 1989-ല്‍ ഐ.എഫ്.എസ് നേടിയതിനുശേഷം വിവിധ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ ചുമതലയും, യമനിലെ അംബാസിഡറും ആയിരുന്നു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അദ്ദേഹത്തെ ഒക്‌ടോബര്‍ അഞ്ചിന് ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന റീജിയണല്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്‌തു.
Comments