ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2013-ലെ ഓണാഘോഷവും കലാപരിപാടികളും സെപ്‌റ്റംബര്‍ 14-ന് രാവിലെ 11 മണിക്ക് ഗ്ലെന്‍ഓക്‌സിലെ ക്യൂന്‍സ് ഹൈസ്‌കൂളില്‍ വെച്ച് അത്യാഢംബര പൂര്‍വ്വം നടത്തപ്പെടുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യ, ചെണ്ടമേളം, തിരുവാതിര, അത്തപ്പൂവിടല്‍ കൂടാതെ നിരവധി പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് വര്‍ഗീസ് ലൂക്കോസ്, വൈസ് പ്രസിഡന്റ് ടോമി മഠത്തിക്കുന്നേല്‍, സെക്രട്ടറി ജോസ് കാനാട്ട്, ട്രഷറര്‍ എലിസബത്ത് ഫിലിപ്പ്, മുന്‍ പ്രസിഡന്റ് ജോണ്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് പോത്താനിക്കാട് എന്നിവരുമായി ബന്ധപ്പെടുക. ജോര്‍ജ് കൊട്ടാരം അറിയിച്ചതാണിത്.
Comments