ഷിക്കാഗോ: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക് കടന്നു വരുവാന്‍ സാധിക്കാത്തവര്‍ക്ക്, ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക് തടസ്സമായ പാപ,ശാപ ബന്ധനങ്ങളില്‍നിന്നും മോചിതരാകുവാന്‍ സഹായിക്കുന്ന മൂന്നുദിവസം താമസിച്ചുകൊണ്ടു നടത്തുന്ന ഉപവാസ ധ്യാനം (തപസുധ്യാനം) നടത്തപ്പെടുന്നു. സെപ്‌റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോയിലെ ടെക്‌നി ടവേഴ്‌സ് കോണ്‍ഫറന്‍സ് ആന്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ച് (2001 Waukeygan Road, Tchny, IL 60082) ആണ് തപസുധ്യാനം നടത്തപ്പെടുന്നത്. സെപ്‌റ്റംബര്‍ 13-ന് വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം 15-ന് ഞായറാഴ്‌ച 3 മണിയോടെ സമാപിക്കും. ഗുഡ്‌ന്യൂസ് ധ്യാനങ്ങളിലൂടെ കേരളത്തില്‍ കുടക്കച്ചിറയിലും ഇപ്പോള്‍ പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ് ന്യൂസ് ധ്യാന കേന്ദ്രത്തിലൂടെയും അനേകായിരങ്ങള്‍ക്ക് ആത്മീയ കൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ധ്യാനം നയിക്കുന്നത്. ആന്ധ്രാപ്രദേശില്‍ വെച്ച് വര്‍ഗ്ഗീയ കലാപകാരികള്‍ മര്‍ദ്ദിച്ച് മൃതപ്രായനാക്കി മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ തള്ളിയ ജോസഫ് അച്ചനെ ഈശോ കൈപിടിച്ചുയര്‍ത്തി, അനേകായിരങ്ങളെ ദൈവസ്‌നേഹത്തിലേക്ക് നയിക്കുന്ന ശക്തമായ ഒരു ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ഈ ദൈവീക അനുഭവത്തില്‍ പങ്കുചേര്‍ന്ന് ശാരീരിക-ആത്മീയ മേഖലകളിലെ ബന്ധനങ്ങളില്‍നിന്നും മോചിതരാകുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തമസ സൗകര്യം ലഭ്യമാണ്. രജിസ്‌ട്രേഷനും കുടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: പി.ഡി. തോമസ് (വക്കച്ചന്‍ പുതുക്കുളം) 847 714 1234 (വീട്), 847 924 8079 (സെല്‍), ലില്ലി തച്ചില്‍ (708 253 5258), രാജന്‍ കല്ലിടാന്തിയില്‍ (630 430 1730), റാണി ജോസഫ് (630 656 4089), ആന്റണി ആലുംപറമ്പില്‍ (708 429 6572), നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സ്- ജോര്‍ജ് പട്ടേരില്‍ (914 963 2959), രാജന്‍ ലൂക്കോസ് (215 673 1068).
Comments