വാഷിംഗ്‌ടണ്‍ ഡി.സി: സെപ്‌റ്റംബര്‍ ഏഴിന് വാഷിംഗ്‌ടണില്‍ വെച്ച് നടത്തുന്ന വേളാങ്കണ്ണി മാതാവിന്റെ (മദര്‍ ഓഫ് മിറക്കിള്‍സ്- മോം) ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. വാഷിംഗ്‌ടണിലെ ബസിലിക്ക ഓഫ് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്‌ഷന്‍ പള്ളിയില്‍ വെച്ചാണ് തിരുനാള്‍ നടക്കുക. ഇതോടനുബന്ധിച്ച് ഹീലിംഗ് മാസും, ബ്ലെസിംഗ് ഓഫ് ദി സിക്കും, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തുന്നതാണ്. പരിപാടികളുടെ വിശദവിവരങ്ങള്‍: ഉച്ചയ്‌ക്ക് ഒരുമണിക്ക് അസംബിള്‍ ഇന്‍ മെമ്മോറിയല്‍ ഹാള്‍ (താഴത്തെ നിലയില്‍), 1.30-ന് ജപമാല- ക്രിപ്‌റ്റ് ചര്‍ച്ചില്‍, 2.30-ന് വിശുദ്ധ കുര്‍ബാന (സീറോ മലബാര്‍ റീത്തില്‍- ഇംഗ്ലീഷ്), 4 -മണിക്ക് വേളാങ്കണ്ണി മാതാവിന്റെ നൊവേനയും, കുട്ടികളെ അനുഗ്രഹിക്കലും (ക്രിപ്‌റ്റ് ചര്‍ച്ചില്‍), 5 മണിക്ക് നടക്കുന്ന കമ്യൂണിറ്റി റിസപ്‌ഷനില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വാഷിംഗ്‌ടണ്‍ ആര്‍ച് ബിഷപ്പ് ഡൊണാള്‍ഡ് വേറി, ഷിക്കാഗോ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്‌കറിയ പുത്തന്‍പറമ്പില്‍ (301 404 7530), ഡോ. ഫ്രെഡ് ആന്‍ഡ് വാലറി സെമെന്‍ഡ് (703 764 1450), ഡോ. കെ.പി വര്‍ഗീസ് (301 475 5704), ബോബ് ആന്‍ഡ് ഗീതാനാഥന്‍ (301 262 5599), ഹെന്റി ഗോമസ് (301 434 0207), ടി.സി. ഗീവര്‍ഗീസ് (301 552 9332), ഡേവിഡ് പാവനാല്‍ (410 859 3980).
Comments