മനു തുരുത്തിക്കാടന്‍
ലോസ് ആഞ്ചലസ്: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം ആദ്യമായി സതേണ്‍ കാലിഫോര്‍ണിയയിലെത്തുന്ന മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്‌ക്ക് ലോസ്‌ആഞ്ചലസില്‍ സ്വീകരണം നല്‍കുന്നു. സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷനും എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം ഓഗസ്റ്റ് 27-ന് വൈകുന്നേരം നോര്‍ത്ത് ഹോളിവുഡിലുള്ള സെന്റ് പാട്രിക് ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5.30-ന് കര്‍ദ്ദിനാള്‍ സെന്റ് പാട്രിക് ദേവലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സമ്മേളന നഗരിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചാനയിക്കും. പൊതുസമ്മേളനത്തില്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് അംഗങ്ങളായ കാതോലിക്കാ, ഓര്‍ത്തഡോക്‌സ്, ക്‌നാനായ, സി.എസ്.ഐ, യാക്കോബായ, മാര്‍ത്തോമാ സഭകളിലെ വൈദീകരും സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ആശംസകള്‍ അറിയിക്കും. സ്‌നേഹവിരുന്നിനും കലാപരിപാടികള്‍ക്കും ശേഷം സമ്മേളനം സമാപിക്കും സ്വീകരണ ചടങ്ങിലേക്കും തുടര്‍ന്ന് നടക്കുന്ന പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, ഇടവക ചുമതലക്കാരായ സ്‌കറിയാ വര്‍ഗീസ്, സ്റ്റീഫന്‍ മണ്ണിക്കരോട്ട് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 818 505 4697.
Comments