You are Here : Home / USA News

ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വിശുദ്ധ എട്ടുനോമ്പാചരണവും ദുഖ്‌റോനോയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 24, 2013 02:07 hrs UTC

ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും വ്രതാനുഷ്‌ഠാനത്തോടെ നടത്തിവരുന്ന വിശുദ്ധ എട്ടുനോമ്പാചരണവും കാലം ചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ പതിനേഴാമത്‌ ദുഖ്‌റോനോ പെരുന്നാളും സെപ്‌റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച മുതല്‍ എട്ടാം തീയതി വരെ ആചരിക്കുന്നു. വിശുദ്ധ സഭയുടെ മൂന്ന്‌ അഭിവന്ദ്യരായ ആര്‍ച്ച്‌ ബിഷപ്പുമാരുടെ മഹനീയ സാന്നിധ്യം പെരുന്നാള്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്‌. പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും പങ്കുചേരുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവകയ്‌ക്കുവേണ്ടി വികാരി റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ അറിയിച്ചു. സെപ്‌റ്റംബര്‍ ഒന്നാം തീയതി ശ്രേഷ്‌ഠ ബാവായുടെ ദുഖ്‌റോനോയും എട്ടുനോമ്പാചരണവും ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌)യുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌. 8.45-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ധ്യാനവും ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ രണ്ടാം തീയതി തിങ്കളാഴ്‌ച രാവിലെ 8.45-ന്‌ ആരംഭിക്കുന്ന പ്രഭാത നമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന, ധ്യാനശുശ്രൂഷ എന്നിവയ്‌ക്ക്‌ റവ.ഫാ. ജേക്കബ്‌ ജോസ്‌ (ക്‌നാനായ ഭദ്രാസനം) മുഖ്യ കാര്‍മികനായിരിക്കും. വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ധ്യാനവും നടക്കും. 3,4,5,6 (ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ 7.30-ന്‌ വിശുദ്ധ കുര്‍ബാനയും യഥാക്രമം റവ.ഫാ. വര്‍ഗീസ്‌ പോള്‍, റവ.ഫാ. ആകാശ്‌ പോള്‍, റവ.ഫാ.ഡോ. എ.പി. ജോര്‍ജ്‌, റവ.ഫാ. ബിജു ഏബ്രഹാം എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌. സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച രാവിലെ 8.45-ന്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ വന്ദ്യ ഈപ്പന്‍ ഈഴേമാലില്‍ കോര്‍എപ്പിസ്‌കോപ്പ കാര്‍മികത്വം വഹിക്കുന്നതാണ്‌. വൈകുന്നേരം 6-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ റവ.ഫാ. വര്‍ഗീസ്‌ പോള്‍ നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളായ എട്ടാം തീയതി ഞായറാഴ്‌ച അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പുമാരായ സിറില്‍ ഏഫ്രയിം കരീം മോര്‍ കൂറിലോസ്‌, ആയൂബ്‌ മോര്‍ സില്‍വാനോസ്‌ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌, ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും. പരിശുദ്ധ അമ്മയുടെ മഹാമധ്യസ്ഥതയാല്‍ അഭയപ്പെട്ട്‌ പ്രാര്‍ത്ഥിക്കുവാന്‍ വ്രതശുദ്ധിയോടെ അനേകം ആളുകള്‍ സഭാവ്യത്യാസമില്ലാതെ ഈ ദേവാലയത്തിലേക്ക്‌ കടന്നുവരുന്നു. എട്ടു ദിവസവും ദേവാലയത്തില്‍ ധ്യാനനിമഗ്നരായി കഴിയുവാന്‍ വിശ്വാസികള്‍ക്ക്‌ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. പെരുന്നാള്‍ ഓഹരി 101 ഡോളര്‍ വീതം ക്രമപ്പെടുത്തിയിരിക്കുന്നു. പ്രാര്‍ത്ഥനാ വിഷയങ്ങള്‍, പേരുകള്‍ എന്നിവ മുന്‍കൂട്ടി അറിയിക്കാവുന്നതാണ്‌. വിലാസം: St.Marys Syrian Orthodox Church, 173 North Washington Ave, Berganfield, NJ 07621. www.stmarysbergan.org. www. facebook.com/stmarysbergan. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (845 242 8899), ഡീക്കന്‍ വിവേക്‌ അലക്‌സ്‌ (551 497 1345), ജോര്‍ജ്‌ എം. ജോര്‍ജ്‌ (201 836 0935), ജോയി വര്‍ഗീസ്‌ (201 724 2287), ബേസില്‍ മാത്യു (201 245 2875).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.