ഷിക്കാഗോ: ഷിക്കാഗോയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പോസ്റ്റല്‍ പിക്നിക്ക് നടത്തപ്പെട്ടു. ഷിക്കാഗോയിലെ വിവിധ ഓഫീസുകളിലും പ്ലാന്റുകളിലും ജോലിചെയ്യുന്ന നിരവധി മലയാളി ജീവനക്കാര്‍ കുടുംബ സമേതം പിക്നിക്കില്‍ പങ്കെടുത്തു. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി ധാരാളം കായിക മത്സരങ്ങള്‍ പിക്നിക്കിന്റെ ഭാഗമായി നടത്തപ്പെട്ടു. പൊതുയോഗത്തില്‍ വെച്ച് അടുത്തവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനോജ് അച്ചേട്ട് (കണ്‍വീനര്‍), മത്യാസ് പുല്ലാപ്പള്ളി, സണ്ണി ജോണ്‍, സോഫി ജോര്‍ജ്, മോളി അഗസ്റ്റിന് എന്നിവരാണ് അടുത്ത വര്‍ഷത്തേക്കുള്ള പോസ്റ്റല്‍ അസോസിയേഷന് ഭാരവാഹികള്‍. മാത്യു മണപ്പള്ളി, ബിന്‍സ് വെളിയത്തുമാലില്‍, ജോര്‍ജ് ചാക്കോ, ജോബ്മോന്‍ മാത്യു, ജയിംസ് മാത്യു, സോഫി ജോര്‍ജ് എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Comments