ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകുന്നേരം ഇടവകയുടെ മദ്ധ്യസ്ഥരായ തിരുകുടുംബത്തിന്റെ തിരുന്നാളിനു കൊടിയേറി. ഇതോടെ മൂന്നു ദിവസം നീണ്ടു നിക്കുന്ന തിരുന്നാളാഘോഷങ്ങക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. കൊടിയേറ്റിലും തുടര്‍ന്ന് നടന്ന വി, കുര്‍ബാന, നൊവേന, ലദീഞ്ഞ് തിരുകര്‍മ്മങ്ങള്‍ക്കും ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കാര്‍മ്മികത്വം വഹിച്ചു.ക്രൈസ്തവവിശ്വാസത്തിന്റെ വിജയത്തിന്റെ സൂചനയാണ് കൊടിയേറ്റെന്നു ഫാ. കുര്യാക്കോസ് ഓര്‍മ്മിപ്പിച്ചു.
തിരുന്നാള്‍ പരിപാടികള്‍
24 നു ശനിയാഴ്ച ഉച്ചക്ക് 12 നു വിശുദ്ധ കുര്‍ബാന, നൊവേന. തുടര്‍ന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിമുതല്‍ ഇടവകസമൂഹത്തിന്റെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ നടക്കുന്ന പ്രത്യേക കാര്‍ണിവല്‍. പ്രായഭേദമെന്യെ ഏവര്‍ക്കുമായി സംഘടിപ്പിക്കുന്ന ഗെയിമുകള്‍, കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഫുഡ് സ്ടാളുകള്‍ എന്നിവയും കാര്‍ണിവലില്‍ ആകര്‍ഷണങ്ങളാകും . തുടര്‍ന്ന് വൈകുന്നേരം ആറു മുതല്‍ യുവജങ്ങളും ഹോളി ഫാമിലി ആര്‍ട്‌സ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന കള്‍ച്ചറല്‍ പ്രോഗ്രാമുകളും അരങ്ങേറും.
25 നു ഞായാറാഴ്ച രാവിലെ 9 നു ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. തുടര്‍ന്ന് നടക്കുന്ന നേര്‍ച്ച വിതരണം, ആഘോഷമായ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുന്നാളിന് സമാപനമാകും. ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
Comments