മയാമി(ഫ്‌ളോറിഡ) : മൂന്നു മാസത്തിനുള്ളില്‍ കുടുംബാഗംങ്ങളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത 50,000 ഡോളര്‍ താലിബാന്‍ എന്ന നിരോധിത സംഘടനയ്ക്ക് അയച്ചു കൊടുത്ത കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിതിനെ തുടര്‍ന്ന് ഫ്‌ലോറിഡായിലെ 78 വയസ്സുള്ള ഹഫീസ് ഖാനെ 25 വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കികൊണ്ട് യു.എസ്സ്. ഡിസ്ട്രിക്റ്റ് കോടതി ആഗസ്റ്റ് 23 വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചു. 2011 ല്‍ ഫ്‌ലോറിഡായിലെ മയാമി മോസ്‌ക്കില്‍ ഇമാമായിരുന്നു അറസ്റ്റു ചെയ്യപ്പെട്ട 78 വയസ്സുള്ള ഹഫീസ്ഖാന്‍. അമേരിക്കക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ചിലവഴിച്ചതെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 60 വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
Comments