ഫീനിക്‌സ്: സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വി.ബി.എസ് ജൂലൈ 26,27,28 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 26-ന് വൈകുന്നേരം 4 മണിക്ക് പള്ളിയുടെ വികാരിയും പ്രസിഡന്റുമായ ഫാ. സജി മര്‍ക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി വി.ബി.എസ് ആരംഭിച്ചു. ജൂലൈ 28-ന് കുര്‍ബാനയ്‌ക്കുശേഷം കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയോടുകൂടി സമാപന സമ്മേളനം നടത്തപ്പെട്ടു. ഫാ. സജി മര്‍ക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ജേക്കബ് ജോണ്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികള്‍ വി.ബി.എസ് ഗാനങ്ങള്‍, സ്‌കിറ്റുകള്‍, വി. വേദപുസ്‌തകത്തില്‍ നിന്നും അവര്‍ പഠിച്ച ഭാഗങ്ങള്‍ എന്നിവ അവതരിപ്പിക്കുകയും, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്‌റ്റിന്റെ പ്രദര്‍ശനം നടത്തുകയും ചെയ്‌തു. ഫാ. സജി മര്‍ക്കോസിനൊപ്പം ഹെഡ്‌മിസ്‌ട്രസ് റെയ്‌ച്ചല്‍ കുര്യന്‍, അധ്യാപകരായ ജേക്കബ് ജോണ്‍, സുമ ജേക്കബ്, ആഗ്‌മ ബിബിന്‍, നിഷ സുമേഷ്, കിരണ്‍ കുര്യന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പള്ളിയുടെ ഗായകസംഘാംഗങ്ങളായ സിന്‍സി തോമസ്, രേഖ ചെറിയാന്‍, കിരണ്‍ കുര്യന്‍ എന്നിവര്‍ കുട്ടികളുടെ വി.ബി.എസ് ഗാനപരിശീലനത്തിന് നേതൃത്വം നല്‍കി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ടാലന്റ് ഷോ ഓഗസ്റ്റ് 11-ന് വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെട്ടു. ഫാ. സജി മര്‍ക്കോസ്, ജോസഫ് കെ.വി, സാജു സ്‌കറിയ എന്നിവര്‍ ജഡ്‌ജുമാരായും, കിരണ്‍ കുര്യന്‍ എം.സിയായും പ്രവര്‍ത്തിച്ചു. കുട്ടികള്‍ വളരെ മനോഹരമായി പാട്ട്, പ്രസംഗം, ബൈബിള്‍ കഥകള്‍ എന്നിവ അവതരിപ്പിക്കുകയും എല്ലാവരുടേയും പ്രശംസയ്‌ക്ക് അര്‍ഹരാകുകയും ചെയ്‌തു. നിഷാ സുമേഷ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വി.ബി.എസിന്റേയും ടാലന്റ് ഷോയുടേയും വിജയത്തിനായി ഫാ. സജി മര്‍ക്കോസിനൊപ്പം പള്ളി ഭാരവാഹികളായ ജോസഫ് കെ.വി (വൈസ് പ്രസിഡന്റ്), കുര്യന്‍ ഏബ്രഹാം (ട്രസ്റ്റി), ബിബിന്‍ ചാക്കോ (സെക്രട്ടറി) എന്നിവരും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും മാതാപിതാക്കളും ഒരുമയോടെ പ്രവര്‍ത്തിച്ചു.
Comments