You are Here : Home / USA News

ഡെലാവയറിലെ ഓണഘോഷം - ഡെല്മ ഓണം 2013 - സെപ്റ്റംബർ 7 ന്

Text Size  

Story Dated: Wednesday, August 28, 2013 01:09 hrs UTC

Report by Zacharias Periapuram ഡെലാവയരിലെ മലയാളി സംഘടനയായ ഡെല്മ എല്ലാ വര്ഷവും നടത്തിവരാറുള്ള ഓണഖോഷം വളരെയേറെ പുതുമകളോടെ ഈ വര്ഷം സെപ്റ്റംബർ 7 നു ഡെലവരിലെ ഹിന്ദു ക്ഷേത്രത്തിലെ ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. കേരളിയ തനിമ തൊട്ടുണർത്തുന്ന, മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീർക്കുന്ന, നാവിൽ രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോണത്തെ വരവേല്ക്കാൻ ഡെലാവയറിലെ മലയാളി സമൂഹം ഒരുങ്ങികഴിഞ്ഞു. ഒരു ദിവസം മുഴുവൻ നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളാണ് ഈ വര്ഷവും ഡെല്മ ഒരുക്കിയിരിക്ക്യുന്നത്‌.... രാവിലെ 11 മണിക്ക് തുടങ്ങുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷത്തിനു തിരശീല ഉയരുകയായി. തുമ്പ പൂവിന്റെ ഗന്ധമുള്ള പൂക്കളവും പുത്തൻ കോടിയും ഉടുത്ത് മാവേലി മന്നനെ എതിരേല്ക്കാൻ ഡെലാവയർ മലയാളി സമൂഹം ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ മുത്തുകുടകളുമേന്തി അണിനിരക്കുന്നു. കേരളത്തിലെ ഓണാഘോഷങ്ങളിലെ ഒരു പ്രധാന ഇനമായ പുലിക്കളി ആദ്യമായി ഡെല്മ ഈ വര്ഷം ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പ്ക്കുന്നു. മാവേലി മന്നനെ ആനയിച്ചു കൊണ്ടുള്ള ഘോഷ യാത്രക്ക് ശേഷം ഓണാഘോഷത്തിന്റെ ഔപചാരികമായ ഉത്ഘാടന ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ഫോക്കാന അസ്സൊസിയെസ്ഷന്റെ പ്രസിഡന്റായ ശ്രീമതി മറിയാമ്മ പിള്ളൈ മുഖ്യ അതിഥിയായിരിക്കും, കൂടാതെ പ്രസിദ്ദരായ വ്യക്തികളുടെ ഓണാശംസകളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. നാവിൽ രുചിയെറുന്നതും വിഭവ സമൃദ്ധവുമായ ഓണസദ്യയും ഡെല്മ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നു. ഓണസദ്യക്കു ശേഷം കണ്ണിനും കാതിനും കുളിരേകുന്നതും, കേരളീയ തനിമ തൊട്ടുണര്തുന്നതുമായ കലാവിരുന്നും അരങ്ങേറും. തിരുവാതിരകളി, മോഹിനിയാട്ടം, വള്ളംകളി എന്നിങ്ങനെ കേരളത്തിന്റെ തനതായ കലാശില്പ്പങ്ങലോടൊപ്പം നാൽപ്പതിൽ പരം കുട്ടികൾ അണിനിരക്കുന്ന നൃത്ത ന്രിത്യങ്ങളും കാതിനെ തഴുകുന്ന സംഗീതവും ഈ കലവിരുന്നിന്റെ ഭാഗമായി അരങ്ങേറും. നിലാവിന്റെ പരിശുദ്ധിയും തുമ്പ പൂവിന്റെ നൈർമല്യവുമായി വരുന്ന ഈ പൊന്നിൻ ചിങ്ങ മാസത്തിലെ പൊന്നോണത്തെ വരവെല്ക്കുവാൻ അമേരിക്കയിലെ എല്ലാ മലയാളികളെയും ഡെല്മ ഹാര്ധവമായി ക്ഷണിക്കുന്നു. തിയ്യതി - സെപ്റ്റംബർ 7, ശനിയാഴ്ച സ്ഥലം - ഡെലാവയർ ഹിന്ദു ക്ഷേത്ര ഓഡിറ്റൊരിയം. 760 യോർക്ലിൻ റോഡ്‌, ഹോക്കെസ്സിൻ, ഡെലാവയര സമയം - രാവിലെ 11 മുതൽ വൈകീട്ട് 5 മണി വരെ മോഹൻ ഷേനോയ് (പ്രസിഡന്റ്‌) ജൈസണ്‍ സെബാസ്റ്റ്യൻ (സെക്രട്ടറി) മനോജ്‌ വര്ഗീസ് (ട്രെഷുരെർ ) നിവേദ രാജൻ (വൈസ് പ്രസിഡന്റ്‌)) അജിത സുജേഷ് മെനോൻ (ജോയിന്റ് സെക്രട്ടറി) കമ്മിറ്റി ഭാരവാഹികൾ :- അബിത ജോസ്, ബിജു ദാസ്‌, ബോബി മാത്യൂസ്‌, ജിപ്സണ്‍ ജോസഫ്‌, ജൂലി വിൽ‌സണ്‍, ലാറി ആല്മൈഡാ, മണി നായർ, ശ്ബരിഷ് ചന്ദ്രശേഖരൻ, സക്കറിയ കുര്യൻ, മുസ്തഫ തടത്തിൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.