ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍ പാര്‍ക്കിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഇടവകയുടെ വലിയ പെരുന്നാളായ എട്ടുനോമ്പ് പെരുന്നാള്‍ ഈവര്‍ഷം സെപ്‌റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മലങ്കര അതിഭദ്രാസനത്തിലെ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. സെപ്‌റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 7.45-ന് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടും കൂടി നോമ്പനുഷ്‌ഠാന പ്രാര്‍ത്ഥനയ്‌ക്കും ചടങ്ങുകള്‍ക്കും തുടക്കംകുറിക്കും. സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയുണ്ടായിരക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പ്രദക്ഷിണത്തില്‍ വിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിഗീതങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ പങ്കെടുക്കും. സെപ്‌റ്റംബര്‍ എട്ടാം തീയതി ഞായറാഴ്‌ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തപ്പെടും. വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത പ്രാര്‍ത്ഥനാഫലം ഉണ്ടാകുന്ന വിശുദ്ധ കുര്‍ബാന എല്ലാ ആഴ്‌ചയിലും ഏറ്റുകഴിക്കുന്ന രീതി ഈ ദേവലയത്തിലെ സവിശേഷതയാണ്. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (301 520 5527), കുര്യാക്കോസ് മുണ്ടയ്‌ക്കല്‍ (914 906 4418), ജോര്‍ജ് മാറാച്ചേരി (516 395 1672).
Comments