You are Here : Home / USA News

ഡോ. തോമസ്‌ കോളക്കോട്ടിനും, മണിലാല്‍ മത്തായിക്കും ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 28, 2013 10:15 hrs UTC

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നായ `സാഹോദര്യം വിരിയും തിരുവോണം' ചരിത്ര സ്‌മരണകള്‍ ഉറങ്ങുന്ന സാഹോദരീയ നഗരമായ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ സെന്റ്‌ തോമസ്‌ കാത്തലിക്‌ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (608 Welsh Rd, Philadelphia, PA 19116 ) ജാതി മത സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ്‌. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ പതിനൊന്നാമത്‌ ഓണാഘോഷത്തോടനുബന്ധിച്ച്‌ സമഗ്ര സംഭാവനയ്‌ക്കുന്ന അവാര്‍ഡ്‌ പതിവുപോലെ ഈവര്‍ഷവും നല്‍കുന്നതാണ്‌. അവാര്‍ഡുകള്‍ക്കുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ എന്നും നീതിയും പുതുമയും പുലര്‍ത്തുന്ന ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഇതിനു മുമ്പ്‌ അവാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്‌ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുള്ളവരേയും തനതായ മേഖലകളില്‍ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ളവരേയുമാണെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്‌ പ്രസ്‌താവിച്ചു. അവാര്‍ഡ്‌ കമ്മിറ്റിയില്‍ കുര്യന്‍ രാജന്‍, ബോബി ജേക്കബ്‌, ഫിലിപ്പോസ്‌ ചെറിയാന്‌, അലക്‌സ്‌ തോമസ്‌, സുധാ കര്‍ത്താ, സാജന്‍ വര്‍ഗീസ്‌ എന്നിവരാണ്‌ പ്രവര്‍ത്തിച്ചത്‌. ഈവര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച്‌ വ്യക്തിഗത അവാര്‍ഡുകള്‍ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ ശാസ്‌ത്രമേഖലയിലെ അത്യാധുനിക കണ്ടുപിടിത്തമായ അപ്ലൈഡ്‌ കറ്റാലിസിസിന്റെ അനന്തസാദ്ധ്യതകളെപ്പറ്റി പുറംലോകത്തിനു കാട്ടിക്കൊടുക്കുകയും, ലണ്ടനിലെ ഏറ്റവും പുരാതനമായ റോയല്‍ അക്കാഡമി ആദ്യമായി ആദരിച്ച മലയാളിയും, കെമിസ്‌ട്രിയില്‍ ധാരാളം പേറ്റന്റുകള്‍ക്ക്‌ ഉടമയുമായ ഡോ. തോമസ്‌ കോളക്കോട്ടിനെയാണ്‌. ന്യൂജേഴ്‌സി ചെറുഹില്‍ നിവാസിയാണ്‌. റീറ കോളക്കോട്ട്‌ ആണ്‌ ഭാര്യ. മനു, റേബേക്ക എന്നിവരാണ്‌ മക്കള്‍. അടുത്തതായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഹോം കെയര്‍ രംഗത്തും, റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലും ഒരുപോലെ വ്യാപാരം നടത്തുകയും, ഫിലാഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക്‌ നിര്‍ലോഭമായ സഹകരണം നല്‍കുകയും ചെയ്‌ത ആദരണീയ വ്യക്തിത്വത്തിനുടമയായ മണിലാല്‍ മത്തായി ആണ്‌. ഹെല്‍ത്ത്‌ കെയര്‍ സ്റ്റാറ്റ്‌ എന്ന സ്ഥാപനം നടത്തിവരുന്നു. പെന്‍സില്‍വേനിയയിലെ ഹണ്ടിംഗ്‌ടണ്‍വാലിയില്‍ താമസിക്കുന്നു. പൂര്‍വ്വികന്മാരില്‍ നിന്ന്‌ പൈതൃകമായി നമുക്ക്‌ കിട്ടിയിരിക്കുന്ന പാരമ്പര്യങ്ങളും, മലയാള നാടിന്റെ ദേശീയോത്സവവുമായ ഓണം തനതായ കേരളീയ ശൈലിയില്‍ പ്രസക്തി ഒട്ടും നഷ്‌ടപ്പെടാതെ താളമേള കൊഴുപ്പോടെ പ്രശസ്‌ത വ്യക്തികളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയും പൊതുസമ്മേളനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാവേലിയുടെ എഴുന്നള്ളത്ത്‌, ഓണസദ്യ, തിരുവാതിര കളി, കൈകൊട്ടിക്കളി, ഓണവിപണി, ചെണ്ടമേളം, തെയ്യം തുടങ്ങിയ ധാരാളം കലാരൂപങ്ങളും ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കായി ക്രമീകരിച്ചുവരുന്നതായി ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോബി ജോര്‍ജ്‌ അറിയിച്ചു. ഓണാഘോഷം എല്ലാ ദൃശ്യമാധ്യമങ്ങളും സംപ്രേഷണം ചെയ്യുന്നതാണ്‌. ഓണാഘോഷം വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ തമ്പി ചാക്കോ, ജോര്‍ജ്‌ ഓലിക്കല്‍, ഈപ്പന്‍ മാത്യു, ജോസഫ്‌ ഫിലിപ്പ്‌, റോണി വര്‍ഗീസ്‌, രാജന്‍ ശാമുവേല്‍, സുരേഷ്‌ നായര്‍, ഷിനു ഏബ്രഹാം, വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ജോസഫ്‌ തോമസ്‌, ജോസഫ്‌ മാണി, ജോര്‍ജ്‌ നടവയല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ജീമോന്‍ ജോര്‍ജ്‌ ഫിലാഡല്‍ഫിയ ഒരു പത്രക്കുറിപ്പിലൂടെ അറിയച്ചതാണിത്‌.