You are Here : Home / USA News

ട്രൈസ്റ്റേറ്റ്‌ കേരള ഫോറം ഓണാഘോഷത്തിന്‌ ഒരുക്കങ്ങളായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 11:12 hrs UTC

ഫിലാഡല്‍ഫിയ: മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഓണാഘോഷത്തിന്‌ ഒരുക്കങ്ങളായി. സെപ്‌റ്റംബര്‍ ഏഴിന്‌ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പതിനഞ്ച്‌ സംഘടനകള്‍ ഐക്യത്തോടും സ്‌നേഹത്തോടെയും, സാഹോദര്യ സ്‌നേഹത്തിന്റെ തറവാടായ ഫിലാഡല്‍ഫിയയില്‍ അണിനിരക്കുന്നത്‌ മാതൃകാപരമാണെന്നും, പ്രശംസനീയമാണെന്നും, ഈ അംഗീകാരം ഏറ്റുവാങ്ങിയത്‌ സംഘടനയ്‌ക്ക്‌ കൂടുതല്‍ കരുത്ത്‌ ആര്‍ജ്ജിക്കാനായി. ജനപിന്തുണയോടെ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതും ഐക്യവേദിയുടെ മുഖമുദ്രയാണ്‌. ചെയര്‍മാന്‍ കുര്യന്‍ രാജന്‍ നേതൃത്വം നല്‍കുന്നതാണ്‌ കമ്മിറ്റി. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈവര്‍ഷം പ്രസിദ്ധീകരിക്കുന്ന ബിസിനസ്‌ ഡയറക്‌ടറിയുടെ പ്രകാശന കര്‍മ്മം ചടങ്ങില്‍ നിര്‍വഹിക്കും. ഷിനു ഏബ്രഹാം, ബെന്നി കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി വിപുലമായ കലാപരിപാടികളുടെ അവസാനവട്ട ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നു. സെപ്‌റ്റംബര്‍ ഏഴിന്‌ രാവിലെ 10ന്‌ തിരിതെളിയിക്കുന്ന ഓണാഘോഷം ശോഭായാത്ര, മാവേലി വരവേല്‍പ്‌, പൊതുസമ്മേളനം, വിഭവസമൃദ്ധമായ ഓണസദ്യ, അവാര്‍ഡ്‌ ദാനം, കലാപരിപാടികള്‍ തുടങ്ങി മനസില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു ഐക്യ ഓണമായി ഫിലാഡല്‍ഫിയ മലയാളികള്‍ക്ക്‌ ഒരുക്കിയിരിക്കുന്നു. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌, ട്രഷറര്‍ ഫിലിപ്പോസ്‌ ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്‌ ഓണാഘോഷത്തിന്‌ മാറ്റുകൂട്ടും. എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുര്യന്‍ രാജന്‍ (610 457 5868), ജോബി ജോര്‍ജ്‌ (215 470 2400), ഷിനു ഏബ്രഹാം (215 436 7820). ജോബി ജോര്‍ജ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.