ന്യൂജേഴ്‌സി: മലയാളി യംഗ് പ്രൊഫഷണല്‍സിനെ അമേരിക്കന്‍ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, ജോലിയില്‍ എങ്ങനെ മുന്നേറ്റം നടത്താന്‍ സാധിക്കും, അമേരിക്കയിലെ അടുത്ത തലമുറയ്‌ക്ക് ലീഡര്‍ഷിപ്പ് സ്‌കില്‍ നല്‍കി വാര്‍ത്തെടുക്കുക, മലയാളികളിലെ പഴയ തലമുറയും പുതു തലമുറയും തമ്മിലുള്ള സാംസ്‌കാരിക വിടവ് കുറയ്‌ക്കുക എന്നിവയെപ്പറ്റിയുള്ള സെമിനാറുകളും, ചര്‍ച്ചകളും, അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നവംബര്‍ 16-ന് ന്യൂജേഴ്‌സിയിലുള്ള എഡിസണ്‍ ഹോട്ടലില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 മണി വരെ `യംഗ് പ്രൊഫഷണല്‍ സമ്മിറ്റ്' നടത്തപ്പെടുന്നു. ഈ സമ്മിറ്റിന്റെ ചെയര്‍മാനായി വിവിധ സംഘടനകളുടെ ചുക്കാന്‍ പിടിച്ചിട്ടുള്ള ജിബി തോമസിനേയും, കോ ചെയര്‍മാന്‍മാരായി അമരം കോര്‍പ്പറേഷന്‍ സി.ഇ.ഒ വിന്‍സന്‍ പാലത്തിങ്കലും, കംപ്യൂടെക് കോര്‍പ്പറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഗിരീഷ് നായരും, നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഫോമാ ജോയിന്റ് സെക്രട്ടറി റീനി പൗലോസും നേതൃത്വം നല്‍കുന്നു. ഇതിന്റെ കണ്‍വീനര്‍മാരായി ബിനു ജോസഫ്, ജിമ്മി കോശി, രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍, ഷാജി കോശി, ഷോണ്‍ കര്‍ത്തനാള്‍, രാജേഷ് നായര്‍, വിനോദ് കുര്യന്‍ എന്നിവരും അഡൈ്വസറായി ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയി തോമസും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ വിവിധ രാഷ്‌ട്രീയ നേതാക്കള്‍, സി.ഇ.ഒമാര്‍, സി.എഫ്.ഒമാര്‍, ഡോക്‌ടേഴേസ്, എന്‍ജിനീയേഴ്‌സ്, നേഴ്‌സസ്, ഐ.ടി പ്രൊഫഷണല്‍സ് തുടങ്ങി ഒട്ടനവധി ആളുകള്‍ പങ്കെടുക്കുകയും വിവിധ സെമിനാറുകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യും. ആദ്യമായി മലയാളി സമൂഹത്തിനുള്ള ഒരു സേവനമായി ഫോമാ വിവിധ കമ്പനികളേയും റിക്രൂട്ടിംഗ് ഏജന്‍സികളേയും അണിനിരത്തിക്കൊണ്ട് ഒരു ജോബ് ഫെയറും നടത്തുന്നുണ്ട്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അടുത്ത തലമുറ മലയാളി പ്രൊഫഷണലുകള്‍ക്ക് ഈ സമ്മേളനം വലിയ മുതല്‍ക്കൂട്ട് ആകുന്നതിനു പുറമെ മലയാള സമൂഹത്തിന് ഫോമ നല്‍കുന്ന മറ്റൊരു സേവനമായിരിക്കും അന്നു നടക്കുന്ന ജോബ് ഫെയറെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍ എന്നിവര്‍ പറഞ്ഞു.
Comments