മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ `പൊന്നോണം 2013' സെപ്തംബര്‍ 21ന് ...... മൊയ്തീന് പുത്തന്‍ചിറ
സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ മുപ്പതാം വാര്‍ഷികവും ഈ വര്‍ഷത്തെ ഓണാഘോഷവും സംയുക്തമായി കൊണ്ടാടുന്നു.
'പൊന്നോണം 2013' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം സ്റ്റാറ്റന്‍ ഐലന്റ് മലയാളികള്‍ക്ക് വ്യത്യസ്ഥതയാര്‍ന്ന അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
സെപ്തംബര്‍ 21 ശനിയാഴ്ച 3:30ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സ്ഥലം: I.S. 72 Rocco Laurie, 33 Ferndale Avenue, Staten Island, New York 10314. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ സ്പെഷ്യല്‍ അഡ്വൈസര്‍ വിജയ് നമ്പ്യാരാണ് മുഖ്യാതിഥി. അസ്സോസിയേഷന്റ് ആദ്യ പ്രസിഡന്റ് തോമസ് തോമസ് ഓണ സന്ദേശം നല്‍കും.
താലപ്പൊലി, ചെണ്ടമേളം എന്നിവ കൂടാതെ വിവിധയിനം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ, സ്റ്റാറ്റന്‍ ഐലന്റ് കേന്ദ്രമായി അടുത്തിടെ ആരംഭിച്ച നവമിത്ര നാടക സമിതിയുടെ `അഹം ബ്രഹ്മാസ്മി' എന്ന മുഴുനീള നാടകവും ഉണ്ടായിരിക്കുന്നതാണ്.
Comments