You are Here : Home / USA News

ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗ്ഗീസ്‌ നയിക്കുന്ന ഏകദിന ഉപവാസപ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Friday, August 30, 2013 03:01 hrs UTC

ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗ്ഗീസ്‌ നയിക്കുന്ന ഏകദിന ഉപവാസപ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും ജോസ്‌ കണിയാലി ന്യൂയോര്‍ക്ക്‌: സുപ്രസിദ്ധ സുവിശേഷകനും വേദപുസ്‌തക പരിഭാഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗ്ഗീസ്‌ നയിക്കുന്ന ഏകദിന ഉപവാസ പ്രാര്‍ത്ഥന സെപ്‌തംബര്‍ 13-ാം തീയതി വൈകിട്ട്‌ ആറുമണിയ്‌ക്ക്‌ ആരംഭിച്ച്‌ 14-ാം തീയതി വൈകിട്ട്‌ എട്ടുമണിയ്‌ക്ക്‌ രോഗശാന്തി ശുശ്രൂഷയോടെ അവസാനിക്കുന്നു. അസമാധാനവും അശാന്തിയും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. കുഞ്ഞുങ്ങള്‍ ദൈവഭയം നഷ്‌ടപ്പെട്ട്‌ വഷളത്വത്തില്‍ പോകുന്നു, ലക്ഷ്യബോധം ഇല്ലാതെ നിരാശരായി ആത്മഹത്യയില്‍ വരെ എത്തുന്നു. സുരക്ഷിതമായ ഭാവി കെട്ടിപ്പെടുത്തുവാന്‍ പല ത്യാഗങ്ങളും സഹിച്ച്‌ അമേരിക്കന്‍ ഐക്യനാടുകളിലേക്ക്‌ കടന്നുവന്ന നിങ്ങള്‍ ആശങ്കയിലാണോ? നിരാശയിലാണോ? ഭയപ്പെടേണ്ട. ``പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നിനാലും ഈ ജാതിയെ പുറത്താക്കുവാന്‍ കഴിയുകയില്ല'' (മാര്‍ക്ക്‌ 9:29) എന്നു കല്‍പ്പിച്ച കര്‍ത്താവിന്റെ വാക്കില്‍ ആശ്രയിച്ച്‌ ഉപവാസപ്രാര്‍ത്ഥനയിലൂടെ നിങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുവാന്‍ ഈ അവസരം ഉപയുക്തമാക്കുക. ന്യൂയോര്‍ക്ക്‌ റ്റാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ദേവാലയത്തില്‍വച്ച്‌ നടക്കുന്ന ഈ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. സെപ്‌തംബര്‍ 14-ാം തീയതി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള അവസരവും ഉപവാസ മദ്ധ്യേ ഒരുക്കിയിരിക്കുന്നു. ദൂരെനിന്ന്‌ കടന്നുവരുന്നവര്‍ക്ക്‌ താമസസൗകര്യത്തിനും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക - ജോസഫ്‌ കുളങ്ങര (914) 400 3628.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.