ഫിലഡല്‍ഫിയ: കേരള ആര്‍ട്‌സ് ആന്റ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (കല)യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെപ്‌തംബര്‍ 28 ശനിയാഴ്‌ച രാവിലെ 11:30ന് ഫിലഡല്‍ഫിയയിലെ ചര്‍ച്ച് അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുക. ആഗസ്റ്റ് 4ന് പി.കെ. പ്രഭാകരന്റെ വസതിയില്‍ വെച്ചു നടന്ന ഓണക്കമ്മിറ്റി മീറ്റിംഗില്‍ ഈ വര്‍ഷത്തെ ഓണം അതിവിപുലവും അവിസ്‌മരണീയമാകും വിധം ആഘോഷിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ചെണ്ടമേളം, മഹാബലിക്ക് വരവേല്‌പ്, തിരുവാതിര, ഓട്ടംതുള്ളല്‍, നൃത്തനൃത്യങ്ങള്‍, വിവിധയിനം കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. 'കല'യുടെ അംഗങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ പാചകം ചെയ്യുന്ന വിഭവങ്ങളടങ്ങിയ ഓണസദ്യ ഈ വര്‍ഷത്തെ ഓണത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര എബ്രഹാം (പ്രസിഡന്റ് ) 215 570 8888, മാത്യു പി. ചാക്കൊ (സെക്രട്ടറി) 267 441 5815, അലക്‌സ് ജോണ്‍ (ചെയര്‍മാന്‍, ആഘോഷ കമ്മിറ്റി) 215 715 8114, സണ്ണി എബ്രഹാം (കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ) 484 716 1636. ഈ ഓണവിരുന്നില്‍ പങ്കുചേരാന്‍ ഡെലാവെര്‍ വാലിയിലെ എല്ലാ മലയാളികളേയും ഹൃദയപൂര്‍വ്വം പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് കോര എബ്രഹാമും കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
Comments