ഹൂസ്റ്റണ്‍ : ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള മലയാളികളെ ഉൾപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഹൂസ്റ്റണ്‍ യൂണിറ്റ് രൂപീകൃതമായി. സെപ്റ്റംബര്‍ 2-ന് (ഞായര്‍ ) ഹൂസ്റ്റണിലെ പ്രവർത്തകർ ചെട്ടിനാട് റെസ്റ്റൊറന്റില്‍ ടെക്സസ് സ്റ്റേറ്റ് ഓർഗനൈസർ മാത്യു നെല്ലികുന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ഹൂസ്റ്റണ്‍ യൂണിറ്റിന്റെ ഭാരവാഹികളായി അഡ്വ. ഡോ. മാത്യു വൈരമണ്‍ (പ്രസിഡണ്ട് ), അനിൽ ആറന്മുള (വൈസ് പ്രസിഡണ്ട് ), ടോം വിരിപ്പൻ (സെക്രട്ടറി ), ജോസഫ് പോന്നോലി (ജോയിന്റ് സെക്രട്ടറി ), ബോബി കണ്ടത്തിൽ (ട്രഷറർ ) എന്നിവരെയും ഒൻപതംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
സുപ്രസിദ്ധ പത്രപ്രവർത്തകൻ വിതുര ബേബിയുടെ നിര്യയാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ട്രസ്ടീ ബോർഡ് ചെയർമാൻ ചാർളി വര്‍ഗീസ് പടനിലം, പബ്ലിക് റിലേഷൻ ഓഫീസർ എ.സി ജോർജ്ജ്, ജോസഫ്. സി.ഐക്കരേത്ത് എന്നിവരും മീറ്റിംഗിൽ സംബന്ധിച്ചു. മലയാളികളുടെ ആവശ്യങ്ങൾക്കായി ഒത്തൊരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുന്നതാണ് പ്രവാസി മലയാളി ഫെഡറേഷനെന്നും, പരസ്പര വിശ്വാസത്തോടെ കുടുംബ ബന്ധത്തിൽ അടിത്തറയിട്ടു മുൻപോട്ടു പോകുന്ന ഒരു സംഘടനയാണിതെന്നും, യാതൊരു രാഷ്ട്രീയ മത സംഘടനകളോടും പ്രത്യേകിച്ച് അനുഭാവമില്ലാത്തതും എന്നാൽ എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സംഘടനാ ശൈലിയാണ് നമ്മൾ കൈക്കൊള്ളുന്നതെന്നും നയപരിപാടികൾ വിശദീകരിച്ചു കൊണ്ട് ചെയർമാൻ അറിയിച്ചു.
Comments