You are Here : Home / USA News

വാഷിങ്ടണില്‍ തിരുന്നാളും മാര്‍ ആലഞ്ചേരിക്ക് സ്വീകരണുവും

Text Size  

Story Dated: Tuesday, September 03, 2013 01:57 hrs UTC

വാഷിങ്ടണ്‍ : മേരീലാന്‍ഡ് ഗെയിത്തേര്‍ഷ് ബെര്‍ഗ് ആസ്ഥാനമായ നിത്യസഹായ മാതാ സീറോ- മലബാര്‍ കാത്തലിക് മിഷന്‍ ഓഫ് ഗ്രെയിറ്റര്‍ വാഷിംങ്ണ്‍ നിത്യസഹായ മാതാവിന് തിരുന്നാള്‍ ആഘോഷിക്കുന്നു. തിരുകര്‍മങ്ങള്‍ക്ക് സീറോ- മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലേഞ്ചരി മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ.മാത്യൂ പുഞ്ഞയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. സെപ്തംബര്‍ 8 ന് മേരീലാന്‍ഡ് ഡൗന്‍സ് ടൗണ്‍ ഔവര്‍ ലേഡി ഓഫ് വിസിറ്റേഷന്‍ ദേവാലയത്തില്‍ ഉച്ചക്ക് 2:30 ന് തിരുമേനിമാരെ ഫാ. മാത്യു പുഞ്ഞയിലും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ചെണ്ടമേളം, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് സമൂഹബലി, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച സ് നേഹവിരുന്ന് എന്നിവ നടക്കും. ദേവാലയ സുവിനീറിന്റെ പ്രകാശനം മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ ജോര്‍ജ് ആലഞ്ചേരി തദവസരത്തില്‍ നിര്‍വഹിക്കും. ദേവാലനിര്‍മ്മിതിക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന ഡ്രാമായുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. നവംബര്‍ 16 ന്ന് മേരിലാന്‍ഡ് ലോരാള്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അഗസ്റ്റിന്‍-ഗ്ലാഡിസ് കാക്കനാട്, റെക്‌സ് മിനി എന്നിവരാണ്‍ ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.