ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ക്ലാര്‍ക്സ് ടൗണ്‍ സൗത്ത് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാ ജ്യോതി മലയാളം സ്കൂളിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ തുടങ്ങുന്നതാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു. നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കുന്നത് വഴി നമ്മുടെ സംസ്കാരം അവരിലേക്ക് പകര്‍ന്നു കൊടുക്കുകയാണെന്നു പ്രസിഡന്റ് ശ്രീ ബോസ് കുരുവിള പറഞ്ഞു. സ്കൂളിന്റെ പ്രയോജനം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ മലയാളികളും പങ്കു ചേരണമെന്ന് സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ അഭ്യര്‍ത്ഥിച്ചു.സ്കൂളിന്റെ കോ-ഓര്‍ഡിനേറ്ററായി ശ്രീ തോമസ് മാത്യു പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ സ്കൂള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ട്രസ്ടീ ബോര്‍ഡ് ചെയര്മാന് ശ്രീ ഇന്നസെന്റ് ഉലഹന്നാന് അറിയിച്ചു.
Comments